ഗജകാരണവര്‍ ശങ്കരംകുളങ്ങര മണികണ്ഠന്‍ ചരിഞ്ഞു. അര നൂറ്റാണ്ടിലേറെ കാലം തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത ഏക അനയായിരുന്നു മണികണ്ഠന്‍
ഒരു ദേശത്തെയാകെ കണ്ണീരിലാഴ്ത്തിയാണ് ശങ്കരംകുളങ്ങര മണികണ്ഠന്‍ വിടവാങ്ങിയത്. അറുപതു വയസായിരുന്നു. ചില ശാരീരിക ആസ്വസ്ഥതകള്‍ കാണിച്ച ഉടനെ ഡോക്ടറെ അറിയിച്ചെങ്കിലും ഡോക്ടര്‍ എത്തുന്നതിനു മുന്‍പേ അന്ത്യം സംഭവിക്കുകയിരുന്നു.
Also Read: മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് മൂന്ന് പേര്‍ മരിച്ചു
അഞ്ചര പതിറ്റാണ്ടിലേറെയായി പൂരത്തിലെ നിറ സാന്നിധ്യമായിരുന്നു മണികണ്ഠന്‍. ഇത്രയും കാലം പൂരത്തിന് പങ്കെടുത്ത മറ്റൊരാനയില്ല.മൂന്നാം വയസില്‍ നിലമ്പൂര്‍ കാട്ടില്‍ വാരിക്കുഴിയില്‍ വീണാണ് മണികണ്ഠന്‍ നാട്ടിലേക്ക് എത്തുന്നത്. തൃശൂര്‍ പൂരത്തിന്റെ പറയെടുപ്പു മുതല്‍ തുടങ്ങി മഠത്തില്‍ വരവിന്റെ ഇറക്കിയെഴുന്നള്ളിപ്പില്‍ വരെ ആരാന്നൂറ്റാണ്ടിലധികം കാലം നിലയുറപ്പിച്ച ഗജകാരണവരായി മാറുകയായിരുന്നു മണികണ്ഠന്‍
നാളെ രാവിലെ മൃതശരീരം കോടനാടേക്ക് കൊണ്ടുപോകും. പോസ്റ്റു മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here