അരിക്കൊമ്പനും ചക്കക്കൊമ്പനും ശേഷം സോഷ്യല്‍മീഡിയയില്‍ വൈറലായി ആനക്കുട്ടി; രസകരമായ വീഡിയോ

അരിക്കൊമ്പനും ചക്കക്കൊമ്പനും ശേഷം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് സുശാന്ത നന്ദ ഐഎഫ്എസ് കഴിഞ്ഞ ദിവസം തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു കുഞ്ഞ് ആനക്കുട്ടിയുടെ വീഡിയോയാണ്. ചൈനയിലെ ഷാന്‍ഡോങ്ങിലെ വെയ്ഹായ് സിറ്റിയിലെ മൃഗശാലയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

Also Read : ഓണം ബമ്പര്‍; ഒന്നാം സമ്മാനക്കാര്‍ക്ക് പണം നല്‍കരുത്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി തമിഴ്‌നാട് സ്വദേശി

‘അവന്‍ ഒതുങ്ങിയിരിക്കുന്നു. പക്ഷേ, അവന്റെ ആത്മാവും സഹാനുഭൂതിയും അല്ല. അബദ്ധത്തില്‍ അവന്റെ ചുറ്റുപാടിലേക്ക് വീണ കുട്ടിയുടെ ഷൂ തിരികെ നല്‍കുന്നു. (കാടുകളെ കൂടുകളില്‍ നിന്ന് സ്വതന്ത്രമാക്കുക)’വീഡിയോ പങ്കുവച്ച് കൊണ്ട് സുശാന്ത നന്ദ എഴുതി. മൃഗശാലയ്ക്കുള്ളില്‍ ഒരു കൊമ്പനാന തന്റെ കാല് കൊണ്ട് ചവിട്ടിപ്പിടിച്ച ഒരു വസ്തുവിലേക്ക് തുമ്പിക്കൈ നീട്ടുന്ന കുഞ്ഞ് ആനക്കുട്ടിയേയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.

Also Read : വയനാട് മാവോയിസ്റ്റ് ആക്രമണം; നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു

തുടര്‍ന്ന് ആന കാലിനടിയില്‍ നിന്ന് ഒരു സാധനം തന്റെ തുമ്പിക്കൈ കൊണ്ട് എടുക്കുന്നു. പിന്നീട് ആന തുമ്പിക്കൈ ഉയര്‍ത്തി, കാഴ്ചക്കാര്‍ നില്‍ക്കുന്ന ഭാഗത്തേക്ക് നീട്ടുന്നു. കമ്പികള്‍ക്കിടയിലൂടെ രണ്ട് കുഞ്ഞിക്കൈകള്‍ പുറത്തേക്ക് നീണ്ടുവരികയും തുമ്പിക്കൈയില്‍ നിന്ന് ഒരു കുഞ്ഞിച്ചെരുപ്പ് എടുക്കുകയും ചെയ്യുന്നതാണ് വീഡിയോ. മണിക്കൂറുകള്‍ക്കകം വീഡിയോ മുപ്പത്തിയാറായിരത്തിലേറെ പേരാണ് കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News