തൃശ്ശൂർ വടക്കാഞ്ചേരിയിൽ ഉത്രാളിക്കാവ് പൂരത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. ബുധനാഴ്ച പുലർച്ചെ വടക്കാഞ്ചേരി ദേശത്തിൻ്റെ എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. വടക്കാഞ്ചേരി ശിവ വിഷ്ണു ക്ഷേത്രം നടപ്പുരയിലെ ദീപസ്തംഭവും ബലിക്കല്ലും ഇരുമ്പു ഗെയിറ്റും ആന തകർത്തു. ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്കു ചെറിയ തോതിൽ പരിക്കേൽക്കുകയും ചെയ്തു.
Also Read: ഹിമാചലിൽ കൂട്ട കാലുമാറ്റത്തിന് ശേഷം കോൺഗ്രസിന് ആശ്വാസം; ബജറ്റ് മന്ത്രിസഭ പാസ്സാക്കി
പുത്തൻകുളം അർജുനൻ എന്ന ആനയാണ് ഇടഞ്ഞത്. കവാടത്തിൻ്റെ മകുടവും അലങ്കാരങ്ങളും ആന തകർത്തു. കുടയും, വെഞ്ചാമരവും, ആലവട്ടവും പിടിച്ചിരുന്നവരും ആനപ്പുറത്തുണ്ടായിരുന്നു. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് പാപ്പാന്മാർ ആനയെ തളച്ചത്. അതിനു ശേഷം മാത്രമാണ് പുറത്തിരുന്നവർക്കു താഴെ ഇറങ്ങാൻ കഴിഞ്ഞത്.
Also Read: സുഹൃത്തുമായി ബന്ധമെന്ന് സംശയം; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്, മൃതദേഹത്തിനൊപ്പം വീഡിയോയും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here