‘നീലഗിരി വഴി കേരളത്തിലേക്ക്’; ആന കൂട്ടത്തിന്റെ കുടിയേറ്റം; വൈറലായി വീഡിയോ

വേനല്‍ കടുക്കുന്നതോടെ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ആനകള്‍ വ്യാപകമായി കുടിയേറാറുണ്ട്. ഈര്‍പ്പം തേടി കിലോമീറ്ററുകള്‍ താണ്ടിയാണ് ആനകള്‍ എത്തുന്നത്. അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Also Read: കക്കിരിക്ക നിങ്ങള്‍ക്ക് ഇഷ്ടമാണോ ..? എങ്കില്‍ ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ…

ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹൂ എക്സില്‍ പങ്കുവച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. തേയില കുന്നുകള്‍ക്കിടയിലൂടെ ആനകള്‍ വരിവരിയായി പോകുന്ന മനോഹര ദൃശ്യമാണ് വീഡിയോയില്‍ കാണുന്നത്. ‘നീലഗിരിയിലെവിടെയോ കുട്ടിയാനകള്‍ക്കൊപ്പം ആനക്കൂട്ടം കേരളത്തിലേക്ക് നടന്നു വരുന്ന അതിമനോഹരമായ ദൃശ്യം’ എന്ന കുറിപ്പോടെയാണ് സുപ്രിയ സാഹൂ വിഡിയോ പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News