ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ക്ക് ക്രൂരമര്‍ദനം; ആറ് പാപ്പാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനകള്‍ക്ക് ക്രൂരമര്‍ദനം. സംഭവത്തില്‍ ആറ് പാപ്പാന്മാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ അറിയിച്ചു. വിഷയത്തില്‍ സ്വമേധയാ ഇടപെട്ട ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണവും തേടിയിട്ടുണ്ട്.

ഒന്നര മാസത്തോളം മുന്‍പു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ശീവേലിക്കുള്ള ആനകളെ കെട്ടുന്ന തെക്കേ നടയിലെ ശീവേലി പറമ്പിലായിരുന്നു സംഭവം. ജയലളിത നടക്കിരുത്തിയ കൃഷ്ണ എന്ന കൊമ്പന്‍ ഉള്‍പ്പടെ രണ്ട് ആനകള്‍ക്കാണ് പാപ്പാന്‍മാരുടെ ക്രൂര മര്‍ദനമേറ്റത്. കൃഷ്ണ, കേശവന്‍കുട്ടി, ഗജേന്ദ്ര എന്നീ മൂന്ന് ആനകളാണ് ദൃശ്യത്തിലുള്ളത്.

Also Read : കിളിമാനൂരില്‍ ഭാര്യയുടെ കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്, പിന്നാലെ കീഴടങ്ങി

സംഭവത്തില്‍ ആറു പാപ്പാന്‍മാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഭരണ സമിതിയുമായി ആലോചിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ അറിയിച്ചു. ആനക്കോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററോടും വെറ്ററിനറി ഡോക്ടറോടും ദേവസ്വം ഭരണസമിതി വിശദീകരണം തേടിയിട്ടുണ്ട്.

ഗുരുവായൂരില്‍ ആനകളെ പാപ്പാന്മാര്‍ മര്‍ദിച്ച സംഭവത്തില്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News