മാനന്തവാടി ടൗണിലിറങ്ങിയ ആനയെ വേണ്ടിവന്നാല്‍ മയക്കുവെടിവെയ്ക്കുമെന്നും ജില്ലാ കളക്ടര്‍ നടപടി ഏകോപിപ്പിക്കുമെന്നും വനം മന്ത്രി പറഞ്ഞു. നടപടികളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും എ കെ ശശീന്ദ്രന്‍ അഭ്യര്‍ഥിച്ചു.
വയനാട് മാനന്തവാടിയിൽ ഒറ്റയാനിറങ്ങിയതിനു പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആനയിറങ്ങിയത് ജനവാസ കേന്ദ്രത്തോട് ചേർന്നായതിനാലാണ് 144 പ്രഖ്യാപിച്ചത്. മാനന്തവാടി നഗരത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്.
മാനന്തവാടി ടൌണിൽ ഇറങ്ങിയത് നിരന്തര ശല്യം മൂലം കർണ്ണാടക വനം വകുപ്പ് നാടുകടത്തിയ ഒറ്റയാനാണ്. ‘ഓപ്പറേഷന്‍ ജംബോ’ എന്ന ദൗത്യത്തിലൂടെ കര്‍ണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ ആനയാണ്. പിടികൂടിയ ശേഷം റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മൂലഹൊള്ളയില്‍ തുറന്നുവിടുകയായിരുന്നു.
മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിച്ചിരുന്നത്. വനാതിർത്തിയിൽ നിന്നും പത്ത് കിലോ മീറ്ററോളം നഗരഭാഗത്തേക്ക് എത്തിയ ആനയുടെ കഴുത്തിൽ ഇപ്പോഴും റേഡിയോ കോളർ ഉണ്ട്. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിച്ചിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here