നിയമവിരുദ്ധമായി ബീഫ് കച്ചവടം നടത്തിയെന്ന് ആരോപിച്ച് 11 പേരുടെ വീടുകൾ പൊളിച്ചു.മധ്യപ്രദേശിലെ മണ്ഡലയിൽ ഗോത്രമേഖലയിൽ ആണ് സംഭവം. സർക്കാർഭൂമിയിൽ നിർമിച്ച വീടുകളാണ് പൊളിച്ചത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇറച്ചിക്കായി കൊണ്ടുവന്ന 150 പശുക്കളെ പൊലീസ് കണ്ടെത്തുകയായിരുന്നു. കൂടാതെ വീടുകളിലെ ഫ്രിഡ്ജിൽ നിന്ന് ഇറച്ചിയും കണ്ടെടുത്തു. പിടിച്ചെടുത്ത ഇറച്ചി ബീഫിറച്ചിയാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് .സാംപിളുകൾ ഹൈദരാബാദിൽ ഡി.എൻ.എ. പരിശോധനക്കയച്ചു.
ALSO READ:കുവൈറ്റ് ദുരന്തം; കോട്ടയം സ്വദേശികളായ രണ്ട് പേരുടെയും തിരുവല്ല സ്വദേശിയുടെയും സംസ്‌കാരം ഇന്ന്
വീട് നഷ്ടപ്പെട്ട 11 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്കയും ചെയ്തു. മറ്റ് 10 പേർക്കായി തെരച്ചിൽ നടത്തുകയാണ് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here