ശരീരഭാരം കുറയ്ക്കാൻ നിരവധി മാർഗങ്ങൾ ആണ് പലരും സ്വീകരിക്കുന്നത്. കഠിനമായ വർക്ഔട്ടുകൾ, മെഡിസിൻ, ഡയറ്റിംഗ് എന്നിവ അവയിൽ ചിലതാണ്. എന്നാലിപ്പോൾ ഏറ്റവും വേഗത്തിൽ ശരീരഭാരം കുറച്ച് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബഹാമ ഐഗുബോവ് എന്ന 69 കാരൻ . വെറും 2.5 മണിക്കൂർ കൊണ്ട് ഇദ്ദേഹം കുറച്ചത് 11 കിലോ ശരീരഭാരമാണ്. റഷ്യൻ റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിൽ നിന്നുള്ള ആളാണ് ഈ അപൂർവമായ നേട്ടം സ്വന്തമാക്കിയത്. 2019 -ൽ അഞ്ച് മണിക്കൂർ നീണ്ട ഓട്ടത്തിന് ശേഷം 9.3 കിലോ കുറച്ചതിന് റഷ്യൻ ബുക്ക് ഓഫ് റെക്കോർഡിൽ അദ്ദേഹം ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, മഖച്കല എന്ന സ്ഥലത്ത് നടന്ന 21 കിലോമീറ്റർ ഓട്ടത്തിൽ സ്വന്തം റെക്കോർഡ് തന്നെ അദ്ദേഹം തിരുത്തിയിരിക്കുകയാണ്.
അതേസമയം ഇത്തരം അപകടകരമായ പരീക്ഷണങ്ങളിൽ ആളുകൾ ഏർപ്പെടുന്നതിനെ ഗിനസ് വേൾഡ് റെക്കോർഡ്സ് പ്രോത്സാഹിപ്പിക്കാറില്ല. അതുകൊണ്ടുതന്നെ ഐഗുബോവിന്‍റെ റെക്കോർഡ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിന് അംഗീകരിക്കാൻ കഴിയില്ല. എന്നാൽ ലോകത്തിൽ തന്നെ അപൂർവമായാണ് ഇത്തരത്തിൽ ഒരു നേട്ടം ഒരാൾ സ്വന്തമാക്കുന്നത്.
എന്നാൽ ട്രാക്കിലൂടെ അദ്ദേഹം ഓടുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ X ൽ പങ്കുവെച്ചിരിക്കുന്നത്. ‘ഡാഗെസ്താനിൽ താമസിക്കുന്ന ബഹാമ ഐഗുബോവ്, 2.5 മണിക്കൂർ ഓട്ടത്തിനിടയിൽ 11 കിലോ കുറച്ചു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ X ൽ പങ്കുവെച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here