ലക്ഷങ്ങള്‍ വില വരുന്ന ചെമ്പുകമ്പികള്‍ 11 കെ.വി ലൈനില്‍ നിന്ന് മോഷ്ടിച്ചു, അന്വേഷണം ആരംഭിച്ചു

11 കെ.വി ലൈനില്‍നിന്നു ലക്ഷങ്ങള്‍ വില വരുന്ന ചെമ്പുകമ്പികള്‍ മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മാന്നാര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിന്‍റെ പരിധിയില്‍ വരുന്ന പാണ്ടനാട് ചിറക്കുഴി ട്രാന്‍സ്ഫോര്‍മറിനു സമീപം പാടത്തുകൂടി പോകുന്ന വൈദ്യുതിത്തൂണുകളില്‍ വലിച്ചിരുന്ന ചെമ്പ് ലൈനുകളാണു കാണാതായത്. ട്രാന്‍സ്ഫോര്‍മറിന്റെ ഇരുവശവുമുള്ള പാടത്തെ ലൈനുകളും നഷ്ടപ്പെട്ടിട്ടുണ്ട്.വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച ഈ ലൈനുകളില്‍ ഗേജ് കൂടിയ ശുദ്ധമായ ചെമ്പു കമ്പികളാണ് ഉപയോഗിച്ചിരുന്നത്.

ഒന്നര കിലോമീറ്റര്‍ നീളത്തില്‍ മൂന്നുലൈനുകള്‍ കാണാതെ പോയിട്ടുണ്ട്. ഇതിനു ലക്ഷങ്ങള്‍ വിലമതിക്കും. രണ്ടുവര്‍ഷം മുമ്പ് പോസ്റ്റുകള്‍ സ്ഥാപിച്ച് പുതിയ ലൈന്‍ വലിച്ചതോടെ പഴയപാടത്തുകൂടിയുള്ള ലൈനുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എന്നാല്‍, ഈ ചെമ്പുകമ്പികള്‍ അധികൃതര്‍ അഴിച്ചെടുത്തിരുന്നില്ല.

അടുത്തിടെ ഈ ലൈനുകള്‍ അഴിച്ചുമാറ്റാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ലൈനുകള്‍ കാണാനില്ല. തുടര്‍ന്ന് മാന്നാര്‍ വൈദ്യതി സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ ചെങ്ങന്നൂര്‍ പൊലീസില്‍ ഏപ്രിലില്‍ പരാതി നല്‍കിയിരുന്നു. അതിനുശേഷവും ഇവിടെ ബാക്കിയുണ്ടായിരുന്ന ചെമ്പുകമ്പികള്‍ മോഷണം പോയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News