തെക്കൻ പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിൽ സൗജന്യ റേഷൻ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. കറാച്ചിയിലെ സിന്ധ് ഇൻഡസ്ട്രിയൽ ട്രേഡിംഗ് എസ്റ്റേറ്റ്(SITE) ഏരിയയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
മരിച്ചവരിൽ എട്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സംഭവത്തിൽ ഏഴുപേരെ കറാച്ചി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സർക്കാർ ആരംഭിച്ച സൗജന്യ മാവ് വിതരണ ഡ്രൈവിനിടെ ഉണ്ടായ തിക്കിലും തിരക്കിലും നാല് വയോധികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here