രാജസ്ഥാനിൽ ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി 11 പേര്‍ക്ക് ദാരുണാന്ത്യം

രാജസ്ഥാനിലെ ഭരത്പുരില്‍ ദേശീയപാതയില്‍ ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി 11 പേര്‍ കൊലപ്പെട്ടു. 12 പേര്‍ക്ക് പരിക്ക്. രാജസ്ഥാനിലെ പുഷ്‌കറില്‍നിന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസിനാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 4.30-ഓടെയാണ് അപകടം.

also read :പോര്‍ തൊഴില്‍ നായകൻ അശോക് സെല്‍വനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി

ബസില്‍ ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ ലഘന്‍പുരിലെ അന്തര മേല്‍പാലത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഡ്രൈവറും ഏതാനും യാത്രക്കാരും ബസിന്റെ പുറകിലായി നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് ട്രക്ക് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറിയത്. അഞ്ചു പുരുഷന്മാരും ഏഴ് സ്ത്രീകളും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

also read :പി പി മുകുന്ദന്‍റെ നിര്യാണത്തില്‍ സ്പീക്കർ എ എൻ ഷംസീർ, മന്ത്രി വി ശിവൻകുട്ടി എന്നിവർ അനുശോചനം രേഖപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News