വിമാനത്തിനുള്ളിൽ പതിനൊന്നുകാരന് ദാരുണാന്ത്യം; സംഭവം അടിയന്തിര ലാൻഡിംഗിനിടയിൽ

വിമാന യാത്രക്കിടയിൽ പതിനൊന്നുകാരൻ മരിച്ചു. ഇസ്താംബൂളിൽ നിന്നും ന്യൂയോർക്കിലേക്കുള്ള വിമാനത്തിലാണ് സംഭവം. ഇസ്താൻബുളളിൽ നിന്നുള്ള ടർക്കിഷ് എയർലൈൻസിൻ്റെ ടികെ 0003 വിമാനത്തിൽ കയറിയതിന് പിന്നാലെ കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടിരുന്നു.

Also Read: ചില മാധ്യമങ്ങളുടെയും ഓൺലൈൻ ചവറുകളുടെയും നെഞ്ചടപ്പിക്കുന്നതായിരുന്നു ലോകത്തിന്റെ നെറുകയിൽ നടന്ന സമ്മേളനത്തിന്റെ വിജയം; കുറിപ്പ് ശ്രദ്ധേയമാവുന്നു

ഇതോടെ ക്യാബിൻ ക്രൂ പ്രഥമ ചികിത്സ നൽകി. വിമാനത്തിൽ ഉണ്ടായിരുന്ന ഡോക്ടറെത്തി സിപിആറും കൊടുത്തു. തുടർന്ന് ഹങ്കറിയിലെ ബുഡാപേസ്റ്റിൽ രാവിലെ 10.30 ഓടെ വിമാനം അടിയന്തിരമായി താഴെയിറക്കുകയായിരുന്നു.ഇതിനിടയിൽ പതിനൊന്നുകാരൻ മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Also Read; ജിഎസ്ടി സൂപ്രണ്ടിനെ കുടുക്കിയത് സിനിമാ താരം സിബി തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘം; കൈക്കൂലി കേസിൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനെ വിജിലൻസ് പിടികൂടുന്നത് ചരിത്രത്തിലാദ്യം

പതിനൊന്നുകാരൻ അമേരിക്കൻ പൗരനാണെന്നും ശാരീരികാസ്വാസ്ഥ്യങ്ങൾ നേരത്തെ ഉണ്ടായിരുന്നതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News