പതിനൊന്നു വയസ്സുകാരി വില്‍പ്പനക്ക് എന്ന പോസ്റ്റിട്ട സംഭവം; നിര്‍ണായക വഴിതിരിവ്

തൊടുപുഴയില്‍ ഫേസ്ബുക്കിലൂടെ 11 വയസ്സുകാരി വില്‍പ്പനക്ക് എന്ന പോസ്റ്റിട്ട സംഭവത്തില്‍ നിര്‍ണായക വഴിതിരിവ്. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് പെണ്‍കുട്ടിയുടെ രണ്ടാനമ്മ എന്ന് പൊലീസ്. പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് പോസ്റ്റെന്ന് രണ്ടാനമ്മ പൊലീസില്‍ മൊഴി നല്‍കി.

കഴിഞ്ഞ ദിവസമാണ് സ്വന്തം മകളെ വില്പനയ്ക്ക് എന്ന ഫേസ്ബുക്ക് പോസ്റ്റ് തൊടുപുഴ സ്വദേശിയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്തു എങ്കിലും, ഇയാള്‍ കുറ്റം നിഷേധിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങള്‍ കൃത്യമായി ഉപയോഗിക്കാന്‍ അറിയാത്ത ആളാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന് ബോധ്യമായതോടെ വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടക്കുകയായിരുന്നു. തുടര്‍ന്നാണ് സൈബര്‍ പോലീസിന്റെ സഹായം അന്വേഷണസംഘം തേടിയത്.

Also Read: നറുക്കെടുപ്പിന് മുന്നേ ലോട്ടറിക്കട കുത്തിത്തുറന്ന് ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചു; സംഭവം പാലക്കാട്

IP അഡ്രസ്സ് ശേഖരിച്ചതിലൂടെ പ്രതി രണ്ടാനമ്മ ആണെന്ന് പോലീസിന് ബോധ്യപ്പെട്ടു. തെളിവുകള്‍ നിരത്തിയപ്പോള്‍ രണ്ടാനമ്മ കുറ്റം സമ്മതിച്ചു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍ത്താവ് മാറി താമസിക്കുന്നതിന്റെ പകയാണ് ഇത്തരം പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത് എന്നാണ് മൊഴി. രണ്ടാനമ്മയ്ക്ക് ആറുമാസം പ്രായമുള്ള കുഞ്ഞു ഉള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം അന്വേഷണസംഘം തേടി. ഇതിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍ പൊലീസ് സ്വീകരിക്കുക. രണ്ടാനമ്മ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അമ്മ ഉപേക്ഷിച്ചു പോയ 11 കാരി വര്‍ഷങ്ങളായി വല്യമ്മയുടെ സംരക്ഷണയിലാണ് കഴിയുന്നത്. പെണ്‍കുട്ടിയെ പൊലീസ് കൗണ്‍സിലിങ്ങിന് വിധേയമാക്കും.

Also Read: കേരളത്തിന്റെ സ്വപ്‌ന പദ്ധതി: വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News