നബീസ മുതൽ കിക്കിലിചേട്ടത്തി വരെ..! സുകുമാരിയമ്മയുടെ ഓർമകൾക്ക് ഇന്ന് 11 ആണ്ട്

മലയാളത്തിന്റെ അനശ്വര നടി സുകുമാരിയമ്മയുടെ ഓർമകൾക്ക് ഇന്ന് 11 വയസ്. 6 പതിറ്റാണ്ടു നീണ്ടു നിന്ന സിനിമ ജീവിതത്തിലൂടെ മലയാളിയുടെ പ്രിയപ്പെട്ട അഭിനേത്രിയായി നമ്മുടെ ഓരോരുത്തരുടെയും സുകുമാരിയമ്മയായി പ്രേക്ഷക ഹൃദയങ്ങളിൽ ഇന്നും ആ ചിരിക്കുന്ന മുഖമുണ്ട്. കുശുമ്പും ആസൂയയും കുറുമ്പും ഹൃദയം നിറഞ്ഞൊ‍ഴുകുന്ന വാത്സല്യവുമൊക്കെ നിമിനേരം കൊണ്ട് മിന്നിമായുന്ന മുഖം. പൊങ്ങച്ചക്കാരിയായ മോഡേർൺ അമ്മായിയായും കുശുമ്പുള്ള അയൽപക്കംകാരിയായും തേൻമധുരമുള്ള വാത്സല്യം പകരുന്ന അമ്മയായും മലയാളത്തിന്‍റെ അഭ്രപാളികളിൽ നിറഞ്ഞു നിന്ന അഭിനയ സൗകുമാര്യം. മലയാളികളുടെ സ്വന്തം സുകുമാരിയമ്മ.

Also Read: ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി

ലളിത,പത്മിനി രാഗിണിമാരുടെ കസിൻ എന്ന മേൽവിലാസത്തിൽ നിന്ന് ഇന്ത്യൻ സിനിമാ ലോകം കണ്ട ഏക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ എന്ന പദവിലേക്കുള്ള സുകുമാരിയുടെ യാത്ര അനായാസമായിരുന്നില്ല. 10ആം വയസ്സിൽ ഒരിരവ് എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ സിനിമാ ലോകത്തേയ്ക്ക് ചുവടുവച്ചു. 1956ൽ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേയ്ക്ക്. പിന്നീടങ്ങോട്ട് 6 പതിറ്റാണ്ടുകൾ. 2500ഓളം സിനിമകൾ. “സിനിമയിൽ മോശപ്പെട്ട കഥാപാത്രം എന്നൊന്നില്ല കൈയിൽ കിട്ടുന്നതെല്ലാം നല്ല കഥാപാത്രങ്ങളായി കണക്കാക്കണം..” പറഞ്ഞുവച്ച വാക്കുകൾ പോലെ ചെയ്തുവച്ച ഓരോ ചെറിയ കഥാപാത്രങ്ങൾക്കും ഒരു സുകുമാരി ടച്ച് ഉണ്ടായിരുന്നു.

Also Read: മാര്‍ച്ചുമായി എഎപി; അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കും

മി‍ഴികൾ സാക്ഷിയിലെ നബീസയെപ്പോലെ ഒരു നോവായി കടന്നുപോയ കഥാപാത്രങ്ങൾ. മ‍ഴത്തുള്ളിക്കിലുക്കത്തിലെ കിക്കിലിച്ചേടത്തിയെപ്പോലെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രങ്ങൾ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും അങ്ങനെ ചെയ്തുകൂട്ടിയ ഒരുപിടി അനശ്വര കഥാപാത്രങ്ങൾ. സുകുമാരിയമ്മ ഇനിയും ജീവിക്കും. അവർ അനശ്വരമാക്കിയ കാക്കത്തൊള്ളായിരം കഥാപാത്രങ്ങളിലൂടെ. ഓരോ മലയാളിയുടെ ഉള്ളിലും ആ മുഖം നിറഞ്ഞു നിൽക്കും. വാത്സല്യം തുളുമ്പുന്ന അമ്മ മുഖമായി. അവർ ഇനിയും നമ്മെ പൊട്ടിച്ചിരിപ്പിക്കും. കാരണം കിക്കിലി ചേടത്തിയും ഡിക്കമ്മായിയും മരിക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News