സെറ്റ് പരീക്ഷ അയോഗ്യത ആർക്കൊക്കെ? വിശദാംശങ്ങൾ

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയ്ക്ക് മാർച്ച് 30 മുതൽ അപേക്ഷിക്കാം. കേരളത്തിലെ ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയാണ് സെറ്റ്.

പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 25ന് അഞ്ചു മണിവരെയാണ്. 14 ജില്ലാ കേന്ദ്രങ്ങളിലും 2023 ജൂലൈയിൽ പരീക്ഷ നടത്താനാണ് തീരുമാനം . ലാൽ ബഹദൂർ ശാസ്ത്ര സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയാണ് പരീക്ഷ നടത്തുന്നത്.പൊതു വിഭാഗത്തിന് അപേക്ഷാ ഫീസ് 1000 രൂപ. പട്ടികജാതി, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ.

കേരളത്തിലെ സര്‍വകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോണ്ടന്‍സ്/ ഓപ്പണ്‍ ബിരുദങ്ങള്‍ യോഗ്യതയായി പരിഗണിക്കില്ല. പിജി യോഗ്യത നേടിയിട്ട് ഇപ്പോള്‍ ഫൈനല്‍ ബിഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും, ബിഎഡ് നേടിയിട്ട് ഇപ്പോള്‍ ഫൈനല്‍ പിജി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമര്‍പ്പണത്തിന്റെ മറ്റ് വിവരങ്ങള്‍ അറിയാൻ

https://lbsedp.lbscentre.in/setjul23. എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, നന്ദാവനം, തിരുവനന്തപുരം, 695033, ഫോണ്‍ 0471 2560311, lbscentre@gmail.com, വെബ് : www.lbscentre.kerala.gov.in

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News