വിസ ഓണ്‍ അറൈവലിന് യോഗ്യതയുള്ള ഇന്ത്യക്കാര്‍ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് യുഎഇ അതോറിറ്റി. വിസ ഓൺ അറൈവലിലെത്തുന്ന ഇന്ത്യക്കാർക്ക് യുഎഇയുടെ പുതിയ നിർദേശമാണിത്. ഇതിനായി ജിഡിആർഎഫിൻ്റെ സൈറ്റിൽ നേരത്തെ അപേക്ഷിക്കണം. 48 മണിക്കൂറാണ് വിസ അപ്രൂവലായി ലഭിക്കുന്നതിനുള്ള സമയം.
also read: ആലുവയിൽ നിന്നും കാണാതായ 12 വയസുകാരി പെൺകുട്ടിയെ കണ്ടെത്തി
ഓൺ അറൈവൽ വിസ്യ്ക്ക് അപേക്ഷിക്കുന്ന അപേക്ഷകന് യുഎഇയിലേക്ക് വിലക്കുണ്ടാകരുത്.നേരത്തെ വിമാനത്താവളത്തില്‍ എത്തി ഇമിഗ്രേഷന്‍ കൗണ്ടറില്‍ വിസ സ്റ്റാംപ് ചെയ്ത് നൽകുമായിരുന്നു. 253 ദിർഹമാണ് ഈടാക്കുന്ന ഫീസ്. കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്പോർട്ടായിരിക്കണം അപേക്ഷകൻ്റേത്.
14 ദിവസത്തെ സന്ദര്‍ശനത്തിനാണ് ഈ വിസ അനുവദിക്കുന്നത്. ആവശ്യമെങ്കിൽ പിന്നീട് 14 ദിവസത്തേക്കു കൂടി നീട്ടാൻ കഴിയും. യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യുഎസ്എ എന്നിവിടങ്ങളില്‍ താമസ വിസയോ ഗ്രീന്‍കാര്‍ഡോ ഉള്ള ഇന്ത്യാക്കാര്‍ക്കാണ് യുഎഇ വിസ ഓണ്‍ അറൈവല്‍ ലഭിക്കുന്നത്. വിസ അപേക്ഷിക്കുന്ന ഇന്ത്യക്കാർ ആദ്യം ജിഡിഎഫ്ആറിൻ്റെ https://smart.gdrfad.gov.ae.
വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് വിശദാംശങ്ങൾ നൽകണം.ഫീസ് അടയ്ക്കണം ,അപേക്ഷിച്ച് 48 മണിക്കൂർ കഴിഞ്ഞാലാണ് വിസ ലഭിക്കുക.അംഗീകാരം ലഭിച്ചാൽ അപേക്ഷകൻ്റെ ഇ-മെയിലിലേക്ക് വിസ ലഭിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here