രുചി കൊണ്ട് ചോക്ലേറ്റിന് ആരാധകര്‍ ഏറെയാണ്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവരില്‍ ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ പതിവായി ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന് അത്ര നന്നല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഡയറ്റില്‍ ചോക്ലേറ്റ് ഒഴുവാക്കുന്നതും നല്ലതാണ്.
ഡയറ്റില്‍ നിന്നും ചോക്ലേറ്റ് ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍:
കലോറി ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും. ചോക്ലേറ്റ് കഴിക്കുന്നത് അവസാനിപ്പിച്ചാല്‍ പല്ലുകള്‍ കേടാകാതിരിക്കാനും ദന്താരോഗ്യം സംരക്ഷിക്കാനും പ്രയോജനം ചെയ്യും. ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പുകള്‍ അടിയുന്നത് കുറഞ്ഞാല്‍, ഹൃദയാരോഗ്യം ഏറെ മെച്ചപ്പെടും. ചോക്ലേറ്റ് കഴിക്കാതിരിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
also read: വിഴിഞ്ഞം തുറമുഖത്ത് രണ്ടാം കപ്പൽ; തീരം തൊട്ടത് ‘ഷെൻഹുവ 29’
കൂടാതെ ചാക്ലേറ്റ് കഴിക്കാതിരിക്കുന്നത് മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര പ്രമേഹ സാധ്യതയെ കൂട്ടുന്നതിനാല്‍ ഇത് ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. മുഖക്കുരുവിനെ കുറയ്ക്കാനും സ്‌കിന്‍ ക്ലിയറാകാനും പഞ്ചസാര അടങ്ങിയ ചോക്ലേറ്റുകള്‍ ഒഴിവാക്കുന്നത് നല്ലതാണ്.
also read: ഹൈദരാബാദില്‍ നാല് നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 9 പേര്‍ മരിച്ചു
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാകും നല്ലത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here