വിഷമഘട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞുള്ള വീഡിയോയുമായി എലിസബത്ത് ബാല

നടൻ ബാലയെയും ഭാര്യ എലിസബത്തിനെയും കുറിച്ചുള്ള വാർത്തകളൊക്കെ കുറഞ്ഞ സമയം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിശേഷങ്ങളൊക്കെ പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്. എലിസബത്തും തന്റെ യൂട്യൂബ് ചാനലിൽ വീഡിയോയോകളൊക്കെ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായാണ് എലിസബത്ത് എത്തിയിരിക്കുന്നത്. അധ്യാപക ദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോയുമായി എത്തിയതെന്നാണ് താരം പറയുന്നത്. വീഡിയോ ഇടാൻ കുറച്ച് വൈകിപ്പോയെന്നും തനിക്ക് കുറച്ചു വിഷമങ്ങൾ ഉണ്ട്. തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക, എങ്ങനെ പറയണമെന്ന് അറിയില്ല, തനിക്കുവേണ്ടി പ്രാർത്ഥിക്കണമേയെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോയിൽ സംസാരിച്ചു തുടങ്ങുന്നത്.

ALSO READ: ‘സ്വപ്നത്തിൽ പോലും യോസിക്കലേ സാർ’, പുറത്തിറങ്ങാൻ പറ്റാത്തവിധം വർമൻ ഹിറ്റായി: വിനായകൻ്റെ ആദ്യ പ്രതികരണം പങ്കുവെച്ച് സൺ പിക്‌ചേഴ്‌സ്

മാതാപിതാക്കൾ അധ്യാപകരാണെന്നും തന്റെ കുടുംബത്തിലെ എല്ലാവരും അധ്യാപകരാണെന്നുമാണ് എലിസബത്ത് പറയുന്നത്. അച്ഛന്റെ സഹോദരിയും അമ്മയുടെ കുടുംബത്തിലുള്ളവരും കസിൻസുമെല്ലാം അധ്യാപകരാണ്. ഇവരൊക്കെയും പറഞ്ഞ് തന്ന കാര്യങ്ങളാണ് തന്നെ ഇവിടം വരെ എത്തിച്ചത്. നമുക്ക് കാര്യങ്ങൾ പറഞ്ഞ് തരുന്നവരിൽ നാം ഒരു ഗുരുവിനെ കാണണം. ജീവിതത്തിന്റെ ഓരോ അവസ്ഥയിലും തന്നെ സപ്പോർട്ട് ചെയ്ത നിരവധി പേരുണ്ട്. എല്ലാവരുടെയും പേര് എടുത്ത് പറയുന്നില്ല. എങ്കിലും തന്നെ ആദ്യമായെടുത്ത ഡോക്ടർ ജാനകിയമ്മയോട് പ്രേത്യേക നന്ദി എന്നുമാണ് എലിസബത്ത് വീഡിയോയിൽ പറയുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News