മഴയൊക്കെയല്ലേ… ഉച്ചയ്ക്ക് നല്ല ചൂട് എല്ലും കപ്പയും ആയാലോ ?

മഴയൊക്കെയല്ലേ… ഉച്ചയ്ക്ക് നല്ല ചൂട് എല്ലും കപ്പയും ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ എരിവൂറും എല്ലും കപ്പയും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

പോത്തിറച്ചിയുടെ നെഞ്ച് ഭാഗം – രണ്ടു കിലോ

കപ്പ – രണ്ടു കിലോ

സവാള – 5 എണ്ണം

ചെറിയുള്ളി – ഒരു കപ്പ്

തക്കാളി – 4 എണ്ണം

ഇഞ്ചി – ഒരു ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി- 3 കുടം

കറിവേപ്പില – കുറച്ച്

സര്‍വസുഗന്ധി – 3 (ആവശ്യമെങ്കില്‍)

മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍

മല്ലിപ്പൊടി – രണ്ടു ടേബിള്‍സ്പൂണ്‍

കുരുമുളകു പൊടി – ഒരു ടേബിള്‍ സ്പൂണ്‍

പെരുംജീരകം – ഒരു ടീസ്പൂണ്‍

ഉലുവ- അര ടീസ്പൂണ്‍

തേങ്ങ കഷണങ്ങളാക്കിയത് – ഒരു തേങ്ങ

കല്ലുപ്പ് – രുചിക്കു വേണ്ടി

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും ഇറച്ചിയില്‍ ചേര്‍ത്തു യോജിപ്പിച്ച് ഒരു മണിക്കൂര്‍ മാറ്റി വക്കുക.

ശേഷം ഇറച്ചി കുക്കറിലിട്ട് 5 വിസില്‍ അടിപ്പിക്കുക

ഇറച്ചി വെന്ത് നീര് ഇറങ്ങിവരുന്ന സമയത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്തു കൊടുക്കുക

അഞ്ചു സ്പൂണ്‍ കശ്മീരി മുളകു പൊടി ഒരു പാനില്‍ വെളിച്ചെണ്ണയൊഴിച്ച് വഴറ്റിയെടുക്കണം.

ഇറച്ചി നന്നായി വെന്ത് അതിന്റെ ചാറ് വറ്റിവരുന്ന സമയത്ത് വെളിച്ചെണ്ണയില്‍ വഴറ്റിയ മുളകുപൊടിയും ഒരു സ്പൂണ്‍ ഗരംമസാല പൊടിയും ചേര്‍ത്ത് ഇളക്കണം.

മണ്‍കലത്തില്‍ വെള്ളം തിളപ്പിച്ച് കല്ലുപ്പും മഞ്ഞളും ചേര്‍ത്ത് കപ്പ വേവിച്ചെടുക്കണം.

കപ്പ മുക്കാല്‍ വേവില്‍ വെള്ളമൂറ്റി വക്കണം.

ഇറച്ചിക്കറിയുടെ ചാറ് വറ്റി നെയ്യും എണ്ണയും തെളിഞ്ഞു വരുമ്പോള്‍ ഇറച്ചിക്കറിയിലേക്കു വെള്ളം വാര്‍ന്ന് വെന്തുടഞ്ഞ കപ്പ ചേര്‍ത്ത് തീ അണച്ച് പത്തു മിനിറ്റ് അടച്ച് വക്കുക.

വെന്ത കപ്പ എല്ലിറച്ചിലേക്ക് ഇളക്കി ചേര്‍ത്ത് മല്ലിയില അരിഞ്ഞതും ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും മുകളില്‍ വിതറിയ ശേഷം വിളമ്പുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News