‘എ.ഐ ലോകം കീഴടക്കാൻ പോകുന്നു, ജോലികൾ ഇല്ലാതാകും’, വീണ്ടും മുന്നറിയിപ്പുമായി എലോണ്‍ മസ്‌ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകം കീഴടക്കാൻ പോകുന്നുവെന്ന മുന്നറിയിപ്പുമായി ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക് വീണ്ടും രംഗത്ത്. ആളുകളുടെ തൊഴിലുകള്‍ എ.ഐ ഇല്ലാതാക്കുമെന്നും, മുന്നറിയിപ്പുമായി ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക്. ഭാവിയില്‍ എല്ലാ ജോലികളും എ.ഐ ഏറ്റെടുത്തേക്കാമെന്നും പലരുടേയും ജോലി നഷ്ടപ്പെട്ടേക്കാമെന്നും മസ്‌ക് പറഞ്ഞു.

ALSO READ: അമ്മയിൽ നിന്നും ഇടവേളയെടുക്കാൻ ഇടവേള ബാബു, മോഹൻലാലും ചുമതലയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സൂചന

‘ലോകത്തിന് ആവശ്യമുള്ള സാധനകളും സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോർട്ടുകൾ ചെയ്യുന്ന കാലമാണ് വരാൻ പോകുന്നത്. അത്തരം ഒരു സാഹചര്യം വരുമെന്ന് ഉറപ്പാണ്. എന്നാൽ അതെന്നാണെന്ന് വ്യക്തമായി പറയാൻ സാധിക്കില്ല. ഭാവിയിൽ നിങ്ങൾക്കൊരു ജോലി ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ വെറുമൊരു ഹോബി പോലെ ചെയ്യേണ്ടിവരും. എ.ഐ ലോകം കീഴടക്കാൻ പോവുകയാണ്,’ വ്യാഴാഴ്ച പാരീസിൽ നടന്ന യു.കെ, എ.ഐ ടെക് കോൺഫെറൻസിൽ എലോൺ മസ്ക് പറഞ്ഞു.

ALSO READ: സുഹൃത്തിൻ്റെ ബർത്ത്ഡേ പാർട്ടിക്ക് പോയ യുവാവിനെ അടിച്ചു വീഴ്ത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു, നോക്കി നിന്ന് ആൾക്കൂട്ടം; സംഭവം യുപിയിൽ

എ.ഐ ലോകത്തെ ഉയർന്ന വരുമാനത്തിലേക്ക് എത്തിക്കുമെന്നു പറഞ്ഞ മസ്‌ക് എ.ഐ മനുഷ്യരുടെ ജോലികൾ പൂർണമായി ഏറ്റെടുക്കുന്ന കാലം വിദൂരമല്ലെന്നും കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News