വിദ്യാഭ്യാസ മേഖലയിലേക്കും ലോക സമ്പന്നനായ എലോൺ മസ്ക് പ്രവേശിക്കുന്നു. യുഎസ് ഓസ്റ്റിനിൽ നിന്ന് 30 മൈൽ അകലെ ടെക്സാസിലെ ബാസ്ട്രോപ്പിൽ, “നക്ഷത്രങ്ങളിലേക്ക്” എന്നർഥം വരുന്ന ആഡ് ആസ്ട്ര എന്ന പേരിൽ മോണ്ടിസോറി പ്രൈവറ്റ് പ്രി സ്കൂൾ അദ്ദേഹം സ്ഥാപിച്ചു. ‘ഹാൻഡ്-ഓൺ, പ്രോജക്റ്റ് അധിഷ്ഠിത’ പഠന സമീപനമാണ് ആഡ് ആസ്ട്ര സ്വീകരിക്കുക. സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നിവ പാഠ്യപദ്ധതിയിൽ സമന്വയിപ്പിക്കും.
ടെക്സസ് സ്റ്റേറ്റ് അധികാരികൾക്ക് സമർപ്പിച്ച രേഖകൾ അനുസരിച്ച്, സ്കൂളിന് 21 വിദ്യാർഥികളുമായി പ്രവർത്തിക്കാനുള്ള പ്രാരംഭ അനുമതിയാണ് ലഭിച്ചത്. 40 ഏക്കർ സ്ഥലത്താണ് പ്രീസ്‌കൂൾ സ്ഥിതി ചെയ്യുന്നത്. നവീകരിച്ച 4,000 ചതുരശ്ര അടി വീട് ആണ് സ്കൂൾ കെട്ടിടമായി ഉപയോഗിക്കുന്നത്.
Read Also: മയക്കുമരുന്ന് നല്‍കി ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; ലോകത്തെ ഞെട്ടിച്ച കേസില്‍ വിധിയായി
നിലവിൽ 2024-25 അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. മൂന്ന് മുതൽ ഒമ്പത് വരെ പ്രായമുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്‌ത സ്‌കൂൾ ആണിത്. സ്‌കൂളിൽ പ്രീസ്‌കൂൾ, കിൻ്റർഗാർട്ടൻ എന്നിവയിലെയും 6 മുതൽ 9 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് അസിസ്റ്റൻ്റ് ടീച്ചർമാരുടെ ജോലി ഒഴിവുകളുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here