ട്വിറ്റർ വാങ്ങിയത് അബദ്ധമായി എന്ന് തുറന്നുസമ്മതിച്ച് ഇലോൺ മസ്‌ക്

ട്വിറ്റർ വാങ്ങിയത് അബദ്ധമായി എന്ന് തുറന്നുസമ്മതിച്ച് ഇലോൺ മസ്‌ക്. ട്വിറ്റർ വാങ്ങിയതിൽ ഖേദമുണ്ടോ എന്ന ബിബിസി അവതാരകന്റെ ചോദ്യത്തിന് ,ട്വിറ്റർ തനിക്ക് വേദനകൾ മാത്രമാണ് തരുന്നതെന്നും ഒരു റോളർ കോസ്റ്റർ റൈഡ് പോലെ ആണ് ഈ യാത്ര എന്നും ഇലോൺ മസ്‌ക് മറുപടി പറഞ്ഞു

എന്നാൽ ഈ തീരുമാനത്തിൽ തനിക്ക് വലിയ വിഷമമില്ലെന്നും മസ്‌ക് പറഞ്ഞു. ട്വിറ്റര് ഏറ്റെടുത്ത ശേഷം തനിക്കുണ്ടായ ജോലിഭാരത്തെ കുറിച്ചും കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉള്ള പിരിച്ചുവിടലുകളെ കുറിച്ചും ഇലോൺ മസ്ക് തുറന്നുസംസാരിച്ചു. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 8,000 ൽ നിന്ന് 1500 ആയി കുറഞ്ഞിരിക്കുകയാണ്. 80% തൊഴിലാളികളെയും പുറത്താക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പിരിച്ചുവിടൽ ബാധിച്ച എല്ലാ ട്വിറ്റർ ജീവനക്കാരുമായും വ്യക്തിപരമായി സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്നും ഇമെയ്‌ലുകളിലൂടെ അവരെ വിശദംശങ്ങൾ അറിയിച്ചിട്ടുണ്ടെന്നും മസ്ക് പറഞ്ഞു.

അനുയോജ്യനായ ഒരാളെ കണ്ടെത്തിയാൽ ഉടൻ തന്നെ ട്വിറ്റർ വിൽക്കുമെന്നാണ് മസ്ക് പറയുന്നത്. ട്വിറ്റർ വാങ്ങാനുള്ള കരാറിൽനിന്ന് ആദ്യം പിന്മാറാനുള്ള കാരണം കണക്കുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളെയാണ് മസ്‌ക് ചൂണ്ടിക്കാണിച്ചത്. ഇതിനു പിന്നാലെയാണ് ട്വിറ്റർ വാങ്ങുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ട്വിറ്ററുമായുള്ള കരാറിൽ നിന്ന് പിന്മാറുകയാണെന്നു മസ്ക് അറിയിച്ചത്. കരാർ നടപ്പിലാക്കാൻ 2023 ഏപ്രിൽ വരെ സമയം ഉണ്ടായിരുന്നു. അതിവേഗ തീർപ്പാക്കൽ ആവശ്യം ഇല്ലെന്നാണ് മസ്‌കിന്റെ അഭിഭാഷകൻ ആൻഡ്രു റോസ്മൻ വാദിച്ചിരുന്നെങ്കിലും വൈകാതെ മസ്ക് ട്വിറ്റർ ഏറ്റെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News