അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ വാഗ്ദാനവുമായി ഇലോണ്‍ മസ്‌ക്. വോട്ടര്‍മാര്‍ക്ക് ആവേശം പകരാനായിട്ടാണ് മസ്‌കിന്റെ ഈ പ്രഖ്യാപനം. പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു വോട്ടര്‍ക്കാണ് മസ്‌കിന്റെ കോടികള്‍ വിലമതിക്കുന്ന സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബറിലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ വോട്ടര്‍ക്ക് പ്രതിദിനം പത്ത് ലക്ഷം ഡോളര്‍ രൂപ നല്‍കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം.
ഡൊണാള്‍ഡ് ട്രംപിന് പിന്തുണ നല്‍കാന്‍ മസ്‌ക് രൂപീകരിച്ച അമേരിക്ക പിഎസി പ്രചാരണ ഗ്രൂപ്പിന്റെ ഭരണഘടനാ അനുകൂല ഹര്‍ജിയില്‍ ഒപ്പിടുന്ന വോട്ടര്‍മാരിലൊരാള്‍ക്കായിരിക്കും ഈ സഹായം. ഒപ്പിടുന്ന വോട്ടര്‍മാരില്‍ ഒരാൾക്ക് മാനദണ്ഡമൊന്നുമില്ലാതെയാണ് സമ്മാനം നൽകുക.
അതേസമയം മസ്‌കിന്റെ ഓഫര്‍ പിന്നില്‍ നിയമസാധുതയുണ്ടോയെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മസ്‌കിന്റെ തന്ത്രം ആശങ്കപ്പെടുത്തുന്നതാണെന്ന് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെ പിന്തുണക്കുന്ന പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപിറോയും അറിയിച്ചു.എന്നാൽ വോട്ട് ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷനോ വോട്ട് ചെയ്യുന്നതിനോ വേണ്ടി പണം നല്‍കുന്നതോ, വാഗ്ദാനം ചെയ്യുകയോ, വാങ്ങുകയോ ചെയ്യുന്നത് കുറ്റമാണെന്ന് ഫെഡറല്‍ നിയമത്തില്‍ പറയുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here