ട്വിറ്ററും കൊണ്ട് നീലക്കിളി പറക്കും;പകരം ‘എക്സ്’ എത്തും; പ്രഖ്യാപനവുമായി മസ്‌ക്

പുതിയ പേരിടാനൊരുങ്ങി ട്വിറ്റർ. എക്സ് (X)എന്നായിരിക്കും ട്വിറ്ററിന്റെ പുതിയപേരെന്നാണ് ഇലോൺ മസ്‌ക് പറഞ്ഞിരിക്കുന്നത്. നല്ല ഒരു ലോഗോ തയ്യാറായാൽ ഉടനെ ട്വിറ്ററിന്റെ ട്രേഡ് മാർക്കായ നീല കിളിയുടെ ചിഹ്നവും മാറ്റുമെന്നും മസ്‌ക് പ്രഖ്യാപിച്ചു കഴിഞ്ഞു.

ട്വിറ്ററിലെ പരിചിതമായ നീല കിളിയുടെ ലോഗോയോടും ട്വിറ്ററെന്ന പേരിനോടും മസ്കിന് താൽപര്യമില്ല. നീല നിറവും, പേരും മാറ്റി എക്സ് എന്ന ഒറ്റ പേരിലേക്ക് ആപ്പിനെ മാറ്റും. മനുഷ്യനിലെ അപൂർണതകളുടെ പ്രതിഫലനമാണ് എക്സ് എന്നും, ആ ആശയം പ്രതിഫലിക്കുന്ന ഒരു ലോഗോ കിട്ടിയാൽ ഉടൻ തന്നെ ചിഹ്നം മാറ്റുമെന്നുമാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്. ആപ്പിന്റെ പേരും രൂപവും മാറ്റിയാൽ പിന്നെ പഴയ ട്വിറ്റർ വെറും ഓർമ്മ മാത്രമാകും.

ALSO READ: കൈരളി ടി വി ഡോക്ടേഴ്‌സ് അവാര്‍ഡ് വിതരണം ഇന്ന്

ഒക്ടോബറിൽ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്സ് കോർപ്പ് എന്ന് മാറ്റിയിരുന്നു. എല്ലാ സേവനവും ഒറ്റ ആപ്പിൽ കിട്ടുന്ന സംവിധാനമാക്കി എക്സിനെ മാറ്റുകയാണ് മസ്കിന്റെ ലക്ഷ്യം . പണമിടപാടും ബ്ലോഗിങ്ങും, മൈക്രോ ബ്ലോഗിങ്ങും, വീഡിയോയും എല്ലാം ചേരുന്ന ആപ്പ് ആണ് മസ്ക് ലക്ഷ്യം വെയ്ക്കുന്നത്.

ALSO READ: കൊറിയ ഓപ്പണ്‍ സൂപ്പര്‍-500 ടൂര്‍ണമെന്റ്; കിരീടം ചൂടി ഇന്ത്യയുടെ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം

അതേസമയം ,മസ്കിന്റെ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിന്ന നിൽപ്പിൽ നയം മാറ്റങ്ങൾ പ്രഖ്യാപിക്കുന്ന ആപ്പിൽ തുടരാൻ പരസ്യദാതാക്കൾക്ക് താൽപര്യമില്ല. ഒരു ദിവസം കാണാവുന്ന ട്വീറ്റുകളുടെ എണ്ണത്തിലടക്കം മസ്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. പിരിച്ചുവിടൽ ആനുകൂല്യങ്ങൾ നൽകാത്തതിനെതിരെ മുൻ ജീവനക്കാരും കോടതിയെ സമീപിച്ചിരിക്കുകയാണ്. അഞ്ഞൂറ് മില്യൺ ഡോളറിന്റെ ബാധ്യതയാണ് ഈ ഇനത്തിൽ മാത്രം നൽകേണ്ടി വരിക. അതിനിടയിലും ക്രിയേറ്റർമാർക്ക് യൂട്യൂബിനേക്കാൾ വരുമാനം നൽകുമെന്ന് മസ്‌ക് ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News