തന്‍റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കും; ആപ്പിളിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇലോൺ മസ്ക്

തന്‍റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കുമെന്ന പ്രഖ്യാപനവുമായി ഇലോൺ മസ്‌ക്. ഓപ്പണ്‍ എഐയുമായുള്ള ആപ്പിള്‍ കമ്പനിയുടെ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മസ്കിന്റെ ഈ പ്രഖ്യാപനം. ഇതിനെതിരെ നിരവധി ട്വീറ്റുകളാണ് മസ്ക് നടത്തിയത്.

ഓപ്പണ്‍ എഐ സഹകരണവുമായി ആപ്പിള്‍ മുന്നോട്ട് പോയാല്‍ തന്‍റെ കമ്പനിയില്‍ നിന്നും ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കും എന്നും മസ്ക് പറഞ്ഞു. ആപ്പിള്‍ നിങ്ങളുടെ വിവരം ചോര്‍ത്തി ഓപ്പണ്‍ എഐയ്ക്ക് നല്‍കുകയാണ് എന്ന ആരോപണമാണ് മസ്ക് ഉയര്‍ത്തുന്നത്.ടിം കുക് അടക്കമുള്ളവരുടെ ട്വീറ്റുകളില്‍ മസ്ക് പ്രതികരിച്ചിട്ടുണ്ട്.

ALSO READ:ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയ്ക്ക് പുറത്താക്കുമെന്ന് സർക്കുലർ; പ്രതിഷേധം കടുപ്പിച്ച് വിമത വിഭാഗം
ആപ്പിളിന്‍റെ സിരി ഡിജിറ്റൽ അസിസ്റ്റന്‍റ് വഴി ഉപഭോക്താക്കൾക്ക് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ചാറ്റ്‌ബോട്ടിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുമെന്നാണ് ആപ്പിളിന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെ ഈ വർഷാവസാനം പുതിയ എഐ ഫീച്ചറുകളുടെ ഒരു സ്യൂട്ട് പുറത്തിറക്കും എന്നും ആപ്പിള്‍ അറിയിച്ചു.

ALSO READ: സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്; പ്രധാനപ്പെട്ട മേഖലകളിൽ ചെലവു കുറയ്ക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ല: കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News