കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയൊരുക്കാന്‍ ഇലോണ്‍ മസ്‌ക്; ചര്‍ച്ചയായി ബ്ലൈന്‍ഡ് സൈറ്റ്

Elon Musk

കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയൊരുക്കാന്‍ ഇലോണ്‍ മസ്‌ക്. ഒപ്റ്റിക് നാഡികള്‍ തകരാറിലായി കാഴ്ച നഷ്ടമായവര്‍ക്ക് ന്യൂറാലിങ്കിന്റെ ‘ബ്ലൈന്‍ഡ് സൈറ്റ്’ ഉപകരണം കാഴ്ച നല്‍കുമെന്നാണ് ഇലോണ്‍ മസ്‌കിന്‌റെ അവകാശ വാദം.

ദൃശ്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന തലച്ചോറിന്റെ ഭാഗമായ വിഷ്വല്‍ കോര്‍ട്ടെക്സിന് കേടുപാട് പറ്റിയിട്ടില്ലെങ്കില്‍ ജന്മനാ അന്ധതയുള്ളവര്‍ക്കും കാഴ്ച അനുഭവിക്കാന്‍ സാധിക്കും. എഫ്ഡിഎയില്‍ നിന്നുള്ള ‘ബ്രേക്ക് ത്രൂ ഡിവൈസ്’ പദവിയും ന്യൂറാലിങ്കിന്റെ ‘ബ്ലൈന്‍ഡ് സൈറ്റി’ന് ലഭിച്ചു.

Also Read : കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലിഭാരവും മാനേജ്മെൻ്റിൻ്റെ ചൂഷണവും ; കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ

സാങ്കേതിക വിദ്യയ്ക്ക് എഫ്ഡിഎയുടെ അനുമതി ലഭിച്ചെന്നും മസ്‌ക് പറഞ്ഞു. തുടക്കത്തില്‍ പഴയ വിഡിയോ ഗെയിമുകളിലേതുപോലെ കുറഞ്ഞ റെസലൂഷനിലായിരിക്കും കാഴ്ച ലഭിക്കുക.

ചിന്തകളിലൂടെ കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കുന്ന ന്യൂറാലിങ്കിന്റെ ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഭാവിയില്‍ ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ് റഡാര്‍ പോലെ സ്വാഭാവിക കാഴ്ചശക്തിയെക്കാള്‍ വ്യക്തമായി കാണാന്‍ കഴിയുമെന്നാണ് അവകാശ വാദം.

ന്യൂറാലിങ്കിന്റെ ഉപകരണത്തില്‍ ഒരു ചിപ്പ് ഉണ്ട്. അത് ഒരു കമ്പ്യൂട്ടറോ ഫോണോ പോലുള്ള ഉപകരണങ്ങളിലേക്ക് കൈമാറാന്‍ കഴിയുന്ന ന്യൂറല്‍ സിഗ്‌നലുകള്‍ പ്രോസസ്സ് ചെയ്യുകയും കൈമാറുകയും ചെയ്യുമെന്നും മസ്‌ക് വാദിക്കുന്നു.

തുടക്കത്തില്‍ കാഴ്ചയ്ക്ക് കുറച്ച് മങ്ങല്‍ ഉണ്ടാകുമെങ്കിലും പിന്നീട് കാഴ്ച ക്ലിയറാകും. സ്വാഭാവിക കാഴ്ചയെക്കാള്‍ മികച്ചതായിരിക്കുമെന്നും ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ് അല്ലെങ്കില്‍ റഡാര്‍ തരംഗദൈര്‍ഘ്യങ്ങള്‍ പോലും കാണാന്‍ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുമെന്നും മസ്‌ക് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News