എക്സിൽ ഇനി മസ്ക് ‘കെക്കിയസ് മാക്സിമസ്’; ‘പെപെ ദ ഫ്രോഗ്‌’ പ്രൊഫൈൽ ചിത്രവും

Kekius Maximus

ഇനി എക്സിൽ ഇലോൺ മസ്‌കിന്റെ പേര് ‘കെക്കിയസ് മാക്സിമസ്’ എന്നാണ്. സാമൂഹ്യ മാധ്യമമായ എക്‌സിന്റെ ഉടമയായ മസ്‌ക്‌ പ്ലാറ്റ്‌ഫോമിലെ തന്റെ പേരും പ്രൊഫൈൽ പിക്‌ചറും മാറ്റിയിട്ടുണ്ട്‌. ‘പെപെ ദ ഫ്രോഗ്‌’ ആണ്‌ ഇപ്പോ മസ്‌കിന്റെ പുതിയ പ്രൊഫൈൽ പിക്‌ചർ.

ജോയിസ്റ്റിക്ക് പിടിച്ച് വീഡിയോ ഗെയിം കളിക്കുന്ന പെപെ ദ ഫ്രോഗിന്റെ ചിത്രമാണ് മസ്ക് ഉപയോ​ഗിച്ചിരിക്കുന്നത്. പുതിയ പ്രൊഫൈൽ പിക്‌ചർ തീവ്ര വലതുപക്ഷ രാഷ്‌ട്രീയത്തെയാണ്‌ പ്രതിനിധീകരിക്കുന്നത്‌.

Also Read: ജെൻ സീ കഴിഞ്ഞു, ജെൻ ആൽഫ കഴിഞ്ഞു ഇനി ജനിക്കുന്ന കുട്ടികൾ ജെന്‍ ബീറ്റ

കെക്കിയസ് മാക്സിമസ് (KEKIUS) എന്നത് ക്രിപ്പ്റ്റോ കറൻസിയിലെ പുതിയ മെമെകോയിനാണ്. ഇന്റർനെറ്റ് മീമ്, ക്യാരക്ടർ, ട്രെൻഡ്സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ക്രിപ്പ്റ്റോ കറൻസിയുടെ വകഭേ​ഗമാണ് മെമെകോയിൻ.

എക്‌സിൽ മസ്‌ക്‌ പേര്‌ മാറ്റിയതോടെ കെക്കിയസ് മാക്സിമസിന്റെ മൂല്യത്തിൽ വൻ വർധനവ് സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെയും സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ ക്രിപ്‌റ്റോ കറൻസിയുടെ മൂല്യത്തിൽ മസ്ക് മാറ്റങ്ങള‍് സ‍ൃഷ്ടിച്ചിട്ടുണ്ട്.

Also Read: അതിവേ​ഗത്തിൽ കുതിച്ച്; ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന

ഇലോൺ മസ്‌കിന്റെ എക്‌സിലെ പുതിയ പേരായ കെക്കിയസ് മാക്സിമസിലെ കെക്കിയസ്‌ ‘കെക്ക്‌’ എന്ന ലാറ്റിൻ പദത്തിൽ നിന്നും വന്നതാണ്‌. ഉറക്കെ ചിരിക്കുക എന്നാണ്‌ കെക്ക്‌ എന്നത്‌ കൊണ്ട്‌ അർത്ഥമാക്കുന്നത്‌. ‘ഗോഡ്‌ ഓഫ്‌ ഡാർക്ക്‌നസ്‌’ എന്ന പുരാതന ഈജിപ്‌ഷ്യൻ ദൈവത്തിന്റെ പേരും ‘കെക്ക്‌’ എന്നാണ്‌. മാക്‌സിമസ്‌ എന്ന പേര്‌ ഗ്ലാഡിയേറ്റർ സിനിമയിൽ റസ്സൽ ക്രോ അവതരിപ്പിച്ച കഥാപാത്രത്തെ ഉദ്ദേശിക്കുന്നതാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. മസ്‌കിന്റെ പുതിയ പിക്‌ചറായ റോമൻ മിൽട്രിയുടെ യുണിഫോമിലുള്ള തവളയുടെ ചിത്രം ഗെയിമിലേതാണെന്ന സൂചനയുമുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News