ഇലോണ്‍ മസ്കിന്‍റെ ചാറ്റ്ബോട്ട് ‘ഗ്രോക്ക്’ ആദ്യഘട്ട പരീക്ഷണത്തിലേക്ക്

ഇലോൺ മസ്കിന്‍റെ ആദ്യത്തെ ചാറ്റ്ബോട്ട് ആയ ‘ഗ്രോക്ക്’ ആദ്യഘട്ട പരീക്ഷണത്തിന്. എക്‌സ് എഐ വികസിപ്പിച്ച ആദ്യ എഐ മോഡല്‍ ശനിയാഴ്ച മുതല്‍ തെരഞ്ഞെടുത്ത ആളുകള്‍ക്ക് ലഭ്യമാക്കും. ഓപ്പൺ എ ഐയുടെ ചാറ്റ് ജിപിടി ജനശ്രദ്ധ നേടിവരികയാണ്. നിരവധിയാളുകൾ ചാറ്റ് ജിപിടിയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. വെള്ളിയാഴചയാണ്‌ ‘ഗ്രോക്ക്’ ജനങ്ങളിലേക്കെത്തുന്ന വിവരം മസ്‌ക് സാമൂഹ്യമാധ്യമമായ എക്‌സിലൂടെ പങ്കുവച്ചത്. നിലവിൽ ഉപയോഗത്തിലുള്ള ചാറ്റ്ബോട്ടുകളിൽ ഏറ്റവും മികച്ചതായിരിക്കും പുതിയ മോഡലായ ‘ഗ്രോക്ക്’ എന്ന് മസ്‌ക് പോസ്റ്റിൽ പറയുന്നു.

ALSO READ: “നവംബര്‍ 19ന് ശേഷം എയർ ഇന്ത്യ സർവീസ് നടത്തില്ല”; ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരവാദി

ചോദ്യങ്ങളോട് സംഭാഷണ ശൈലിയിൽ തന്നെ മറുപടി പറയുന്ന ചാറ്റ് ബോട്ട് ആയിരിക്കും ഗ്രോക്ക്. നിയമവിരുദ്ധവും അപകടകരവുമായ ചോദ്യങ്ങൾക്ക് ഗ്രോക്ക് മറുപടി പറയില്ലെന്ന് മസ്‌ക് പറഞ്ഞു. ഉദാഹരണത്തിനായി കൊക്കൈൻ എങ്ങനെ ഉണ്ടാക്കാം എന്ന ചോദ്യത്തിന് ഗ്രോക്ക് നൽകിയ മറുപടിയുടെ സ്ക്രീൻഷോട്ടും മസ്‌ക് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. മനുഷ്യർക്ക് അപകടമാകാത്ത തരത്തിലുള്ള പ്രവർത്തനം തന്നെയാവും ഗ്രോക്കിന്റേത് എന്ന് മസ്‌ക് ഇതിലൂടെ വ്യക്തമാക്കുന്നു.

ALSO READ: 50 -ഓളം വിദ്യാർത്ഥികൾക്ക് നേരെ പ്രിൻസിപ്പാളിന്റെ ലൈംഗികാതിക്രമം; അധ്യാപികയും കൂട്ടുനിന്നതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News