പലതവണ വിവാദങ്ങളില്‍പ്പെട്ട വ്യക്തിയാണ് ലോക സമ്പന്നനായ ഇലോണ്‍ മസ്‌ക്. എക്‌സില്‍ നിന്ന് പരസ്യദാതാക്കള്‍ പിന്‍വാങ്ങിയത് മുതല്‍ എഐ ജനറേറ്റഡ് കണ്ടന്റുമായി സ്പാം യൂസേഴ്‌സ് ഉണ്ടാക്കിയ തലവേദന വരെ ഇലോണ്‍ മസ്‌കിന് നേരിടേണ്ടി വന്നു. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഹ്യൂണ്ടായി തങ്ങളുടെ എക്‌സിലെ പരസ്യം പിന്‍വലിക്കുമെന്ന് അറിയിച്ചിരുന്നു. കമ്പനിയുടെ പ്രമോഷന്‍സ് എല്ലാം ഹാനികരമായ കണ്ടന്റിനൊപ്പമാണ് എക്‌സില്‍ ഡിസ്‌പ്ലേ ചെയ്യുന്നതെന്നതായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയ കാരണം.
ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പാണ് എക്‌സിന് തലവേദനയാകുന്നത്. അപകടകരമായ കണ്ടന്റ് ഒഴിവാക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാണ് ആരോപണം. എക്‌സിന്റെ വരുമാനത്തിന്റെ ആറു ശതമാനം പിഴയായി ഈടാക്കാനാണ് യൂറോപ്യന്‍ കമ്മിഷന്റെ തീരുമാനം. അതായത് ഭാവിയില്‍ വലിയൊരു തുക ഇലോണ്‍ മസ്‌ക് പിഴയായി അടയ്‌ക്കേണ്ടി വരും. ഇസ്രയേല്‍ പലസ്തീന്‍ പ്രശ്‌നം രൂക്ഷമായതിന് പിന്നാലെ മെറ്റ, അലിഎക്‌സ്പ്രസ്, ടിക്ടോക് എന്നിവയ്‌ക്കെതിരെയും ഇയു അന്വേഷണം നടത്തിയിരുന്നു. ഇക്കാര്യത്തില്‍ എക്‌സിനെതിരെയുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് ഇയു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here