ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച് തന്റെ സ്വന്തം എഐ ബോട്ടിനെ പരിചയപ്പെടുത്തി ലോക സമ്പന്നന്‍ ഇലോണ്‍ മസ്‌ക്. നിരവധി ഘടകങ്ങളില്‍ ചാറ്റ് ജിപിടി3.5നെ, തന്റെ ഗ്രോക്ക് എഐ ബോട്ട് മറികടക്കുമെന്നാണ് മസ്‌കിന്റെ അവകാശവാദം.
ALSO READ: ‘അജിത് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും’: വെളിപ്പെടുത്തി മന്ത്രി
മസ്‌കിന്റെ എക്‌സ് എഐ കമ്പനിയുടെ ആദ്യ ഉത്പന്നമാണ് ഗ്രോക്ക്. യുഎസിലെ ചില ഉപഭോക്താക്കളാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ഇത് ഇപ്പോള്‍ ഉപയോഗിക്കുന്നത്. മസ്‌കിന്റെ എക്‌സില്‍(മുമ്പ് ട്വിറ്റര്‍) നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗ്രോക്ക് വികസിപ്പിച്ചിരിക്കുന്നത്. ചാറ്റ് ജിപിടിയില്‍ നിന്നും വ്യത്യസ്തമായ പല സവിശേഷതകളും ഗ്രോക്ക് എഐ ബോട്ടിനുണ്ടാവുമെന്നാണ് പ്രഖ്യാപനത്തിലും വ്യക്തമാക്കിയിരിക്കുന്നത്.
ALSO READ: അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഒരു മരണം
എഐ ദുരുപയോഗം പലകോണുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിലപാട് മസ്‌കും സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.
ALSO READ: ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു; പ്രതിയായ യുവാവ് പിടിയിൽ
രണ്ടുമാസം കൊണ്ടാണ് ഗ്രോക്ക് വികസിപ്പിച്ചിരിക്കുന്നത്. പരീക്ഷണ ഘട്ടങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ എക്‌സ് പ്രീമിയം പ്ലസ് ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഉപയോഗം ലഭ്യമാക്കും. ഒരു സാധാരണ മാധ്യമം എന്ന നിലയില്‍ നിന്നും എക്‌സിനെ ചൈനയുടെ വീ ചാറ്റ് പോലെ വികസിപ്പിക്കുകയാണ് മസ്‌കിന്റെ ലക്ഷ്യം. അതിന്റെ ആദ്യ ഭാഗങ്ങളില്‍ ഒന്നാണ് ഗ്രോക്ക്. എക്‌സ് എഐ പ്രത്യേക കമ്പനിയാണെങ്കിലും അത് എക്‌സ്, ടെസ്ല, മറ്റ് ബിസിനസുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മസ്‌കിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here