ഡിസ്‌നിയെ നേരിടാന്‍ സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങാൻ ഇലോണ്‍ മസ്‌ക്

ഡിസ്‌നിയെ നേരിടാന്‍ ചിലപ്പോള്‍ സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങിയേക്കുമെന്ന് എക്‌സ് തലവന്‍ ഇലോണ്‍ മസ്‌ക്. എക്‌സില്‍ പരസ്യം നല്‍കുന്നത് വാള്‍ട്ട് ഡിസ്‌നി അവസാനിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് മസ്‌കിന്റെ സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങുമെന്ന പ്രഖ്യാപനം.

ALSO READ: തിരുവനന്തപുരം കടയ്ക്കാവൂരില്‍ സംഘര്‍ഷം; അഞ്ചു പേര്‍ക്ക് കുത്തേറ്റു

ഇപ്പോള്‍ മസ്‌ക് പറയുന്നത് ഡിസ്നി എത്രയും വേഗം ബോബിനെ പുറത്താക്കണമെന്നാണ്. ഈ ട്വീറ്റിന് താഴെ ഡിസ്നിയെ നേരിടാന്‍ ഒരു മൂവീ സ്റ്റുഡിയോ ആരംഭിച്ചു കൂടേ എന്ന് ഒരു ഫോളോവറുടെ ചോദ്യത്തിന് മറുപടിയായാണ് ‘ചിലപ്പോള്‍ തങ്ങള്‍ അത് ചെയ്യും’ എന്ന മസ്‌ക് പറഞ്ഞത്. പരസ്യദാതാക്കളാണ് കമ്പനിയെ കൊന്നതെന്ന് ലോകം മുഴുവന്‍ അറിയും. വിശദമായി അത് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സില്‍ വന്ന ജൂതവിരുദ്ധ പോസ്റ്റിനെ മസ്‌ക് പിന്തുണച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഗാസ-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. വിവാദ പോസ്റ്റായി ഇത് മാറിയതോടെ ഡിസ്നി ഉള്‍പ്പടെയുള്ള നിരവധി പരസ്യദാതാക്കള്‍ എക്സുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുകയായിരുന്നു.

ALSO READ:  കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News