ടെസ്ല മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. രാജ്യത്ത് പുതിയ ഫാക്ടറി തുടങ്ങുക, നിക്ഷേപം നടത്തുക തുടങ്ങിയ കാര്യങ്ങളുടെ പ്രഖ്യാപനം ഇതിന് പിന്നാലെ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഏപ്രില്‍ 22ന് മസ്‌ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ALSO READ: ഗാന്ധിമതി ബാലന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി
റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസോ ടെസ്ലയോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇലോണ്‍ മസ്‌ക്കിന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം അവസാന നിമിഷം ചിലപ്പോള്‍ മാറിമറിഞ്ഞേക്കാം എന്നും റിപ്പോര്‍ട്ടുണ്ട്.
ALSO READ: ചന്ദ്രയാന്‍ 4 വരുന്നു; ആദ്യമായി ഇന്ത്യക്കാരന്‍ ചന്ദ്രനില്‍ കാലുകുത്തും
ഈമാസം ടെസ്ല ഉദ്യോഗസ്ഥര്‍ ഇന്ത്യ സന്ദര്‍ശിക്കാമെന്ന് മുമ്പ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിര്‍മാണ പ്ലാന്റിനായുള്ള സ്ഥങ്ങള്‍ സന്ദര്‍ശിക്കാനും അതിനായി ഏകദേശം രണ്ട് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനുമാണ് ടെസ്ലയുടെ തീരുമാനമെന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here