ആഘോഷ റാലിക്കിടെ മസ്‌കിന്റെ ഒറ്റക്കൈ പ്രയോഗം വിവാദത്തില്‍; നാസി ആംഗ്യവിക്ഷേപമെന്ന് ആക്ഷേപം

elon-musk-nazi

ഡൊണാള്‍ഡ് ട്രംപിന്റെ വലംകൈയായ വ്യവസായി ഇലോണ്‍ മസ്‌ക് ‘കൈ’ വിവാദത്തില്‍. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായുള്ള ആഘോഷ റാലിക്കിടെയാണ് ആവേശം മൂത്ത മസ്‌ക് ഒറ്റക്കൈ പ്രയോഗം നടത്തിയത്. ഇത് നാസി അംഗവിക്ഷേപമെന്നാണ് ആക്ഷേപം.

നാസി സല്യൂട്ടുമായാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ താരതമ്യം ചെയ്യുന്നത്. ഇതൊരു സാധാരണ വിജയമായിരുന്നില്ലെന്നും മനുഷ്യ നാഗരികതയുടെ പാതയിലെ പ്രധാന നാഴികക്കല്ലായിരുന്നുവെന്നും പറഞ്ഞയുടനെയാണ് ആംഗ്യവിക്ഷേപം നടത്തിയത്. ഇത് ശരിക്കും പ്രധാനപ്പെട്ടതാണ്. സാധ്യമാക്കിയതിന് നന്ദി, നന്ദി എന്ന് അദ്ദേഹം വലതുകൈ നെഞ്ചില്‍ അടിച്ച് പറഞ്ഞു. തുടർന്ന് കൈപ്പത്തി താഴേക്ക് നീട്ടുകയും വിരലുകള്‍ ചേര്‍ത്തുപിടിച്ച് മുകളിലേക്ക് നീട്ടുകയുമായിരുന്നു.

Read Also: ചരിത്രം സൃഷ്ടിച്ച് ഉഷ വാന്‍സ്; ആദ്യ ഇന്തോ- അമേരിക്കന്‍ സെക്കന്‍ഡ് ലേഡിയായി

തുടര്‍ന്ന് അദ്ദേഹം തന്റെ പിന്നിലുള്ള ജനക്കൂട്ടത്തോടും അതേ ആംഗ്യം കാണിച്ചു. എന്റെ ഹൃദയം നിങ്ങളിലേക്ക് എത്തുന്നു. നാഗരികതയുടെ ഭാവി ഉറപ്പാക്കപ്പെട്ടതില്‍ നിങ്ങള്‍ക്ക് നന്ദിയെന്നും ആംഗ്യം കാണിച്ചതിന് ശേഷം മസ്‌ക് പറഞ്ഞു. അതേസമയം, നാസി വിമര്‍ശനം മസ്‌ക് നിരസിച്ചു. സത്യം പറഞ്ഞാല്‍, അവര്‍ക്ക് കൂടുതല്‍ മികച്ച വഷളൻ തന്ത്രങ്ങള്‍ ആവശ്യമാണെന്നും എല്ലാവരും ഹിറ്റ്ലറാണ് എന്ന ആക്രമണം വളരെ ക്ഷീണിച്ചുപോയതാണെന്നും അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News