ശതകോടീശ്വരന്‍ മസ്‌കിന്റെ പല തീരുമാനങ്ങളും ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ട്വിറ്റര്‍ ഏറ്റെടുത്തതും, അതിന്റെ പേരുമാറ്റവും അങ്ങനെ അനവധി തീരുമാനങ്ങള്‍ ഇലോണ്‍ മസ്‌കിന്റേതായി പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും തന്റെ മറ്റൊരു തീരുമാനം കൂടി എക്‌സിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം.
മാസങ്ങള്‍ക്കുള്ളില്‍ തന്റെ ഫോണ്‍ നമ്പര്‍ ഒഴിവാക്കുമെന്നും ഇനി മുതല്‍ ഓഡിയോ വീഡിയോ കോളുകള്‍ക്കും ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കുമായി എക്സ് മാത്രമേ ഉപയോഗിക്കുയുള്ളൂവെന്നുമാണ് മസ്‌കിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞദിവസമാണ് ഇക്കാര്യം വ്യക്തമാക്കി എക്‌സില്‍ മസ്‌ക് കുറിപ്പ് പങ്കുവച്ചത്. എക്‌സിന്റെ ഈ ഫീച്ചറുകള്‍ക്ക് പ്രചാരം നല്‍കാനാണ് മസ്‌കിന്റെ ഈ നീക്കം.
പേര് മാറ്റത്തിന് പിന്നാലെ എക്സില്‍ വന്ന വിവിധ ഫീച്ചറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് വീഡിയോ ഓഡിയോ കോള്‍ സൗകര്യം. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ഫോണ്‍ നമ്പറുകള്‍ വേണ്ട. ഐഒഎസിലും ആന്‍ഡ്രോയിഡിലും പേഴ്സണല്‍ കംപ്യൂട്ടറുകളിലും ഈ സൗകര്യം ഉപയോഗിക്കാം.
ALSO READ: വിജയമായി നിക്ഷേപ സമാഹരണ യജ്ഞം; ലഭിച്ചത് 15000 കോടിയുടെ നിക്ഷേപം: മന്ത്രി വി എൻ വാസവൻ
എവരിതിംഗ് ആപ്പാണ് എക്‌സ് എന്നതാണ് മസ്‌ക് നല്‍കുന്ന പ്രചരണം. അതിനായുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് ശതകോടീശ്വരനായ അദ്ദേഹം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here