കാശുകാർക്ക് എന്തുമാവാലോ; മറ്റൊരു ‘ഭ്രാന്തൻ’ നീക്കവുമായി മസ്ക്, നിവേദനത്തിൽ ഒപ്പിടുന്ന ഒരാൾക്ക് ദിവസവും 10 ലക്ഷം ഡോളർ ഓഫർ

elon-musk

യുഎസ് ഭരണഘടനയെ പിന്തുണയ്‌ക്കുന്ന തൻ്റെ ഓൺലൈൻ നിവേദനത്തിൽ ഒപ്പിടുന്ന ഒരാൾക്ക് നവംബറിലെ തെരഞ്ഞെടുപ്പ് വരെ ഓരോ ദിവസവും ഒരു മില്യൺ ഡോളർ നൽകുമെന്ന് ശതകോടീശ്വരനായ ഇലോൺ മസ്‌ക്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് അനുകൂലമായാണ് മസ്കിൻ്റെ നിവദേനം. പെൻസിൽവാനിയയിലെ പരിപാടിയിൽ പങ്കെടുത്തയാൾക്ക് ഒരു മില്യൺ ഡോളർ ചെക്ക് നൽകി മസ്ക് വാക്കുപാലിക്കുകയും ചെയ്തു.

Also Read: വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ബോംബ് ഭീഷണി; സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിനോട് വിശദീകരണം തേടി ദില്ലി പൊലീസ്

ജോൺ ഡ്രെഹർ എന്നയാളാണ് വിജയി. ട്രംപും ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ മസ്‌ക് സ്വന്തം സമ്പത്ത് ഉപയോഗിക്കുന്നതിൻ്റെ ഉദാഹരണം കൂടിയാണിത്. ലോക സമ്പന്നരിൽ മുന്നിലാണ് ടെസ്‌ല സ്ഥാപകനായ മസ്ക്.

ട്രംപിൻ്റെ പ്രസിഡൻഷ്യൽ പ്രചാരണത്തെ പിന്തുണച്ച് അമേരിക്ക പിഎസി എന്ന സംഘടന അദ്ദേഹം സ്ഥാപിച്ചിരുന്നു. സംസ്ഥാനങ്ങളിൽ വോട്ടർമാരെ അണിനിരത്താനും രജിസ്റ്റർ ചെയ്യാനും ഗ്രൂപ്പ് സഹായിക്കുന്നുണ്ട്. സംസാര സ്വാതന്ത്ര്യവും ആയുധം വഹിക്കാനുള്ള അവകാശവും ഉറപ്പുനൽകുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നാണ് മസ്കിൻ്റെ നിവേദനം. അമേരിക്ക പിഎസിക്ക് 75 മില്യൺ ഡോളർ മസ്ക് ഇതുവരെ നൽകിയിട്ടുണ്ട്,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration