ഇലോണ്‍ മസ്‌കിന് സ്വന്തം എ.ഐ ചാറ്റ്ബോട്ടായ ഗ്രോക്ക് പണി നൽകി. ഇലോണ്‍ മസ്‌ക് വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കാറുണ്ടോ എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് അതെ എന്ന മറുപടി ആണ് ഗ്രോക്ക് നല്‍കിയിരിക്കുന്നത്. യുഎസ് തെരഞ്ഞെടുപ്പ് സമയത്ത് മസ്‌ക് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ഗ്രോക്ക് പറഞ്ഞ മറുപടി. ഇതോടെയാണ് സ്വന്തം എ.ഐ ചാറ്റ്ബോട്ടായ ഗ്രോക്ക് മസ്കിന് തന്നെ പണി നൽകിയത്
തന്റെ ഉടമസ്ഥതയിലുള്ള എക്‌സ് വഴി മസ്‌ക് പ്രസിഡന്‍ഷ്യല്‍ ഇലക്ഷനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നെന്ന് ഗ്രോക് സമ്മതിച്ചു.എക്സ് ഉപയോക്താവിന്റെ ചോദ്യത്തിനാണ് ഗ്രോക്കിന്റെ ഈ മറുപടി, മസ്‌ക് കോടിക്കണക്കിന് ആളുകളിലേക്ക് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചോ? എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ മസ്‌ക് ശ്രമിച്ചുവെന്ന് ഗ്രോക്ക് വ്യക്തമാക്കിയത്.ഇതിൽ തെളിവുകളും ഉണ്ടെന്നും ഗ്രോക്ക് മറുപടി പറഞ്ഞു.
ALSO READ:ഈ രാജ്യത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകാൻ ലൈസൻസ് ഫീ നൽകണം
അതേസമയം മസ്‌കിനെ എക്‌സിൽ നിരവധിയാളുകളാണ് പിന്തുടരുന്നത്. മസ്കിന്റെ പോസ്റ്റുകള്‍ക്ക് കാര്യമായ സ്വീകാര്യത ലഭിക്കുന്നുണ്ട്. പോസ്റ്റുകൾക്കൊക്കെ ബില്യണ്‍ കണക്കിന് വ്യൂസ് ഉണ്ട് . മസ്‌കിന്റെ പോസ്റ്റുകളിലൂടെ വ്യാജമായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെട്ടുവെന്നാണ് ഗ്രോക്ക് പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here