ഇന്നലെയാണ് ലോകത്തെ നിരവധി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലുടിക്ക് ട്വിറ്റര്‍ എടുത്ത് മാറ്റിയത്. ഇനി മുതല്‍ ബ്ലുടിക്ക് ലഭ്യമാകാന്‍ പണമടച്ച് ട്വിറ്റര്‍ ബ്ലു സബ്സ്ക്രൈബ് ചെയ്യണം. ഡൊണാള്‍ഡ് ട്രംപ് ബില്‍ ഗേറ്റ്‌സ് വിരാട് കൊഹ്ലി, രാഹുല്‍ ഗാന്ധി, യോഗി ആദിത്യനാഥ്, അമിതാബ് ബച്ചന്‍ തുടങ്ങി ഒട്ടനേകം പ്രമുഖര്‍ക്ക് പണമടച്ചാലെ നഷ്ടമായ ബ്ലൂടിക്ക് ഇനി ലഭിക്കു.
എന്നാല്‍ സ്വന്തം കീശിയില്‍ നിന്ന് പണമടയ്ക്കാതെ ട്വിറ്റര്‍ സിഇഒ സാക്ഷാല്‍ ഇലോണ്‍ മസ്‌കിന്‌റെ ചിലവില്‍ ബ്ലുടിക്ക് നിലനിര്‍ത്തപ്പെട്ട ചിലരുണ്ട്. അമേരിക്കന്‍ എഴുത്തുകാരനായ സ്റ്റീഫന്‍ കിങ്, ബാസ്‌ക്കറ്റ് ബോള്‍ താരം ലെബ്രോണ്‍ ജെയിംസ്, സ്റ്റാര്‍ ട്രെക്ക് ടെലിവിഷന്‍ സീരീസ് ഫ്രാഞ്ചൈസിയിലെ താരമായ വില്ല്യം ഷാറ്റ്‌നര്‍ എന്നിവര്‍ക്കായാണ് ഇലോണ്‍ മസ്‌ക് പണമടയ്ക്കുന്നത്. ബ്ലുടിക്ക് നിലനിര്‍ത്താനായി നിര്‍ബന്ധിക്കപ്പെടുന്നതായി വില്ല്യം ഷാറ്റ്‌നര്‍ കഴിഞ്ഞമാസം പരാതി ഉന്നയിച്ചിരിന്നു.
My Twitter account says I’ve subscribed to Twitter Blue. I haven’t.
My Twitter account says I’ve given a phone number. I haven’t.— Stephen King (@StephenKing) April 20, 2023
“>
ബ്ലുടിക്കുമായി നിലനിര്‍ത്തിയതുമായി ബന്ധപ്പെട്ട് സ്റ്റീഫന്‍ കിങിന്‌റെ പ്രതികരണം ഇങ്ങനെയായിരിന്നു-‘ട്വിറ്റര്‍ ബ്ലുവിനായി ഞാന്‍ സബ്‌സ്‌ക്രൈബ് ചെയ്തു എന്നാണ് എന്‌റെ ട്വിറ്റര്‍ അക്കൗണ്ട് പറയുന്നത്. പക്ഷെ ഞാന്‍ ചെയ്തിട്ടില്ല, ഞാന്‍ ഫോണ്‍ നമ്പര്‍ കൊടുത്തു എന്നും പറയുന്നു. അതും ഞാന്‍ ചെയ്തിട്ടില്ല’. കിങിന്‌റെ പ്രതികരണത്തിന് മസ്‌കിന്‌റെ മറുപടിയും വന്നു. ‘യു ആര്‍ വെല്‍ക്കം നമസ്‌തേ’.
ഇതിനു പിന്നാലെ തന്‌റെ വ്യക്തിപരമായ താത്പര്യത്തില്‍ ചിലര്‍ക്കായി താന്‍ പണമടയ്ക്കുന്നവെന്ന വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്ക് രംഗത്തെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here