കാശ് വീശാന്‍ വീണ്ടും മസ്‌ക്; വാങ്ങാനൊരുങ്ങുന്നത് ഈ ചാനല്‍

elon-musk-msnbc

ഡൊണാള്‍ഡ് ട്രംപ് ജൂനിയറിൻ്റെ ഉപദേശം ശിരസ്സാവഹിച്ച് കാശ് വീശാൻ വീണ്ടും എലോൺ മസ്ക്. അമേരിക്കയിലെ ഇടതുപക്ഷ ചായ്‌വുള്ള ലെഗസി മീഡിയ എംഎസ്എന്‍ബിസിയാണ് വാങ്ങുമെന്ന് മസ്‌ക് സൂചന നല്‍കി. എംഎസ്എന്‍ബിസിയുടെ മാതൃസംഘടനയായ കോംകാസ്റ്റ് കേബിള്‍ ചാനല്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നുവെന്ന എക്സ് പോസ്റ്റ് ഉദ്ധരിച്ച് ട്രംപ് ജൂനിയർ മസ്കിനെ ടാഗ് ചെയ്യുകയായിരുന്നു.

‘ഹേയ് എലോണ്‍ മസ്‌ക് എനിക്ക് എക്കാലത്തെയും രസകരമായ ആശയമുണ്ട്!’. എന്നായിരുന്നു ട്രംപ് ജൂനിയർ എഴുതിയത്. ‘ഇതിന്റെ വില എത്ര?’ എന്ന് മസ്ക് റിപ്ലൈ നൽകി. എക്സ് (പഴയ ട്വിറ്റര്‍) വാങ്ങുന്നതിന് മുമ്പ് മസ്‌ക് സമാന മറുപടിയായിരുന്നു നടത്തിയത്. ചിരിച്ചുകൊണ്ട് കരയുന്ന ഇമോജിയുമായി വീണ്ടും മസ്ക് മറുപടി നൽകുന്നുണ്ട്. ജനപ്രിയ പോഡ്കാസ്റ്റ് ഹോസ്റ്റ് ജോ റോഗനും ഓണ്‍ലൈൻ ചര്‍ച്ചയില്‍ പങ്കെടുത്തു.

Read Also: ഈ രാജ്യത്തേക്ക് പോയാല്‍ നെതന്യാഹു അഴിക്കുള്ളിലാകും; മുന്നറിയിപ്പുമായി രാഷ്ട്രത്തലവന്‍

റേറ്റിങിലെ ഇടിവ് കാരണം, എംഎസ്എന്‍ബിസി, ഇ!, സിഎന്‍ബിസി, യുഎസ്എ, ഓക്സിജന്‍, എസ്‌വൈഎഫ്‌വൈ, ഗോള്‍ഫ് ചാനല്‍ എന്നിവ വിൽക്കാനാണ് കോംകാസ്റ്റിൻ്റെ പദ്ധതി. ഇവ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തേക്കും. അതേസമയം, ടെലികമ്മ്യൂണിക്കേഷന്‍ ഭീമന്‍ എന്‍ബിസിയും ബ്രാവോയും നിലനിർത്തുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration