ടെസ്‌ലയിലെ തിരക്കുകള്‍; ഇന്ത്യ സന്ദര്‍ശനം മാറ്റി വെച്ച് ഇലോണ്‍ മസ്‌ക്

ഇന്ത്യ സന്ദര്‍ശനം മാറ്റി വെച്ച് ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. ടെസ്‌ലയിലെ തിരക്കുകള്‍ കാരണം ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം നീട്ടിവെച്ചതായി ഇലോണ്‍ മസ്‌ക് വ്യക്തമാക്കുകയായിരുന്നു. ഇലോണ്‍ മസ്‌കിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയില്‍ നടന്ന ഇവി നയ യോഗത്തില്‍ ടെസ്‌ല പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

തിങ്കളാഴ്ച ഇലോണ്‍ മസ്‌ക് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. കേന്ദ്രം പുതിയ വൈദ്യുത വാഹന നയത്തിന് അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനം വാര്‍ത്തയായത്.

Also Read: 4 വര്‍ഷ ബിരുദ കോഴ്‌സിലെ വിദ്യാര്‍ഥികള്‍ക്കും ഇനി മുതല്‍ യുജിസി നെറ്റ് എഴുതാം

ഇന്ത്യയുടെ ഇവി വിപണിയുടെ ഗതി മാറ്റാന്‍ സഹായകരമായ നിക്ഷേപമാണ് ടെസ്‌ല വാഗ്ദാനം ചെയ്തിരിക്കുന്നത്. യുഎസിലെയും ചൈനയിലെയും പ്രധാന വിപണികളില്‍ ടെസ്ലയുടെ വില്‍പ്പന മന്ദഗതിയിലായ സാഹചര്യത്തിലാണ് മസ്‌കിന്റെ സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്തകള്‍ എത്തിയത്. ഇന്ത്യയില്‍ ടെസ്ലയുടെ അസംബ്ലി യൂണിറ്റ് തുടങ്ങുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകളും, സ്റ്റാര്‍ട്ടപ്പ്എ ക്സിക്യൂട്ടീവുകളുമായുള്ള ചര്‍ച്ചകളും ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇതെല്ലാം മാറ്റി വക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News