ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം മാറ്റിവച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മസ്‌ക് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതോടെ തെക്കേ ഏഷ്യന്‍ വിപണിയിലേക്കുള്ള തന്റെ പ്രവേശനം മസ്‌ക് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
മസ്‌കിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചിലരാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ആദ്യം വാര്‍ത്ത പുറത്തുവിട്ട റോയിറ്റേഴ്‌സോ, ടെസ്ലയോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ALSO READ: ഒഡീഷയില്‍ ബോട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു; ഏഴ് പേരെ കാണാനില്ല
ടെസ്ല മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് ഈ മാസം 22ന് ഇന്ത്യ സന്ദര്‍ശിക്കുമെന്നായിരുന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് . രാജ്യത്ത് പുതിയ ഫാക്ടറി തുടങ്ങുക, നിക്ഷേപം നടത്തുക തുടങ്ങിയ കാര്യങ്ങളുടെ പ്രഖ്യാപനം ഇതിന് പിന്നാലെ ഉണ്ടാകുമെന്നാണ് കരുതിയിരുന്നു. അതേസമയം ലെ ടാറ്റയും ടെസ്ലയും ഒന്നിക്കുന്നു എന്നൊരു വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.
ALSO READ: കനത്ത മഴയ്ക്ക് സാധ്യത; യുഎഇയ്ക്ക് മുന്നറിയിപ്പ്, സര്‍വസജ്ജമെന്ന് അധികൃതര്‍
ഇന്ത്യന്‍ കമ്പനിയായ ടാറ്റ നിര്‍മിക്കുന്ന ചിപ്പുകളുമായി ടെസ്ല കാറുകള്‍ ലോകം മുഴുവന്‍ ചീറിപ്പായും. പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സെമി കണ്ടക്ടര്‍ ചിപ്പുകള്‍ ടാറ്റ ഇലക്ട്രോണിക്സ് നല്‍കും. ഇരു കമ്പനികളും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിട്ടെന്ന് തെളിയിക്കുന്നതാണ് ഗുജറാത്തിലെ ധോലേരയില്‍ ടാറ്റ ഗ്രൂപ്പും തായ്വാന്റെ പവര്‍ചിപ്പ് സെമികണ്ടക്റ്റര്‍ മാനുഫാക്ച്ചറിങ് കോര്‍പ്പറേഷനും ചേര്‍ന്നുള്ള വന്‍കിട പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുന്നതിന് പിന്നിലെന്നാണ് വിവരം. ഇവിടെനിന്നുള്ള ആദ്യ ചിപ്പ് 2026 അവസാനത്തോട് കൂടി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here