ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ മറുപടി വീണ്ടും വൈറലാകുന്നു. ഇത്തവണ ഇന്ത്യയുടെ തെരഞ്ഞെടുപ്പിനെ പ്രശംസിച്ച് കൊണ്ടുള്ളതാണ് മസ്കിന്റെ പോസ്റ്റ്. ഇന്ത്യയിലെയും കാലിഫോർണിയയിലെയും വോട്ടെണ്ണലിന്റെ സ്പീഡ് ചൂണ്ടികാട്ടിയുള്ളതാണ് മസ്കിന്റെ മറുപടി.
ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണിയപ്പോൾ കാലിഫോർണിയയിൽ ഇപ്പോഴും വോട്ടെണ്ണൽ തുടരുകയാണെന്ന് മസ്ക് പറയുന്നത് ‘എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണുന്നത്’ എന്ന ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവെച്ച ഉപയോക്താവിന് നൽകിയ മറുപടിയിലാണ് മസ്ക് ഇക്കാര്യം പങ്കുവെച്ചത്. ഇതോടെ മസ്കിന്റെ മറുപടി വളരെ വൈറലായി.
also read:വ്യഭിചാരം കുറ്റകരമല്ലാതാക്കി; നിയമവ്യവസ്ഥയിൽ കാര്യമായ മാറ്റം വരുത്തി ന്യൂയോർക്ക്
India counted 640 million votes in 1 day.
— Elon Musk (@elonmusk) November 24, 2024
California is still counting votes 🤦♂️ https://t.co/ai8JmWxas6
18 ദിവസത്തിന് ശേഷവും കാലിഫോർണിയ വോട്ടെണ്ണൽ പ്രക്രിയയിലാണെന്ന് എടുത്തുകാണിക്കുന്ന മറ്റൊരു കമൻ്റിനോട് മസ്ക് പ്രതികരിക്കുകയും ചെയ്തു.കാലിഫോർണിയയിൽ നവംബർ 5 ന് നടന്ന തെരഞ്ഞെടുപ്പിൽ ഏകദേശം 16 ദശലക്ഷം വോട്ടർമാരുണ്ടായിരുന്നു.മെയിൽ-ഇൻ വോട്ടിംഗിനെ വളരെയധികം ആശ്രയിക്കുന്നതാണ് ഈ കാലതാമസത്തിനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. അമേരിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് കാലിഫോർണിയ .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here