ഇലോണ്‍ മസ്‌കിന് ടു-ഡു-ലിസ്റ്റ് പങ്കുവച്ച് ടൈം മാഗസിന്‍; ശതകോടീശ്വരന്റെ ലക്ഷ്യം അതുക്കുംമേലേ!

കഴിഞ്ഞദിവസമാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന് മുന്നില്‍ ടൈം മാഗസിന്‍ ഒരു ടു-ഡു- ലിസ്റ്റ് കവര്‍ പേജിലൂടെ നല്‍കിയത്. ധനികനാകുക, ട്വിറ്റര്‍ വാങ്ങുക, റോക്കറ്റ് ലോഞ്ച് ചെയ്യുര, റോക്കറ്റ് തിരികെ കൊണ്ടുവരിക, മനുഷ്യന്റെ തലച്ചോറില്‍ ചിപ്പ് ഗഡിപ്പിക്കുക എന്നിവയൊക്കെ ചെക്ക്‌ലിസ്റ്റില്‍ മാര്‍ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ALSO READ: വിറ്റുതുലയ്ക്കല്‍ തുടര്‍ന്ന് മോദി സര്‍ക്കാര്‍; പുതിയ ലക്ഷ്യം ഈ നാല് ബാങ്കുകള്‍

അതേസമയം ഇപ്പോള്‍ ടൈം മാഗസിന് എക്‌സിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് ഒന്നില്‍ കൂടുതല്‍ ഗ്രഹങ്ങളില്‍ ജീവന്‍ സാധ്യമാക്കാന്‍ കഴിയുമോ എന്നതിലാണെന്നും അത് സാധ്യമാക്കാന്‍ വേണ്ട ചില കാര്യങ്ങള്‍ മാത്രമാണ് ടൈം മാഗസിനില്‍ വന്നിരിക്കുന്നതെന്നുമാണ്.

യുഎസ് ബഡ്ജറ്റില്‍ നിന്നും 2 ട്രില്യണ്‍ ഡോളര്‍ ലാഭിക്കുക, ചൊവ്വയിലേക്കെത്തുക എന്നിവയാണ് ടു-ഡു – ലിസ്റ്റില്‍ മാര്‍ക്ക് ചെയ്യാത്തത്.

ALSO READ: http://ഇത്തവണയും ഒന്നാമത് തന്നെ; ജനപ്രീതിയിൽ ഈ നടി മുന്നിൽ

താന്‍ ഒരു മാധ്യമത്തിനും അഭിമുഖം നല്‍കിയിട്ടില്ലെന്നും ഇവര്‍ ഇവിടെ പറഞ്ഞതൊന്നും തന്റെ ചെക്ക് ലിസ്റ്റിലില്ലെന്നും പറഞ്ഞ മസ്‌ക്, ഇവിടെ സൂചിപ്പിച്ചിരിക്കുന്നവ തന്റെ ലക്ഷ്യത്തിലേക്ക് ആവശ്യമായ ചിലത് മാത്രമാണെന്നും പ്രതികരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News