ഒരു കില്ലാഡി തന്നെ! പുല്ലുവെട്ടാൻ മുതൽ കുട്ടികളെ പരിപാലിക്കാൻ വരെ, ഹിറ്റായി മസ്കിന്റെ റോബോട്ട്

OPTIMUS

കാലിഫോർണിയയിൽ നടന്ന ടെസ്‌ലയുടെ ‘വീ റോബോട്ട്’ പരിപാടിയിൽ പുതിയ റോബോട്ടുകളെ അവതരിപ്പിച്ച് ഇലോൺ മസ്‌ക്. ഒപ്റ്റിമസ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ നിരവധി ഹ്യൂമനോയിഡ് റോബോട്ടുകൾ പരിപാടിയിൽ അവരുടെ സ്വയംഭരണ ശേഷി പ്രകടമാക്കി കാണികളെ ഞെട്ടിച്ചു

ഇലക്ട്രിക് വാഹനങ്ങൾക്കപ്പുറം നൂതന റോബോട്ടിക്സിലേക്ക് വിപുലീകരിക്കാൻ ലക്ഷ്യമിടുന്ന ടെസ്‌ലയ്ക്ക് ഒരു പ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ റോബോട്ടുകളുടെ അവതരണം.നാം ചെയ്യുന്നതുപോലെ എല്ലാ ദൈനംദിന ജോലികൾ ചെയ്യാനും
ഒപ്റ്റിമസ് റോബോട്ടുകൾക്ക് സാധിക്കും. ഭക്ഷണം വിളമ്പാനും കുട്ടികളെ പരിപാലിക്കാനും, വളർത്തു മൃഗങ്ങളുമായി നടക്കുവാനും എന്തിന്, പുൽത്തകിടി വെട്ടാൻ പോലും ഒപ്റ്റിമസിന് കഴിയുമെന്ന് മസ്‌ക് പറഞ്ഞു.

ALSO READ; ബാബ സിദ്ദിഖിയുടെ മരണം; പ്രായപൂർത്തിയായിട്ടില്ലെന്ന് പ്രതി

ഒപ്റ്റിമസ് റോബോട്ടുകൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ 20,000 ഡോളറിനും 30,000 ഡോളറിനും ഇടയിൽ വില വരുമെന്ന് മസ്‌ക് വെളിപ്പെടുത്തി. ഇതോടെ കമ്പനി അവതരിപ്പിച്ച ഏറ്റവും വിലകൂടിയ ഉൽപ്പന്നമായി ഈ റോബോട്ടുകളെ കണക്കാക്കാം. എന്നിരുന്നാലും, ഈ റോബോട്ടുകൾ 2026 വരെ വ്യാപകമായ ഉപയോഗത്തിന് ലഭ്യമാകില്ല.

ഒപ്റ്റിമസിനൊപ്പം, ടെസ്‌ല അതിൻ്റെ സൈബർക്യാബ് എന്ന സെൽഫ്-ഡ്രൈവിംഗ് റോബോടാക്‌സിയും 20 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള റോബോവാൻ എന്ന വലിയ ഓട്ടോണമസ് വാഹനവും പുറത്തിറക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News