ചാറ്റ് ജിപിടിക്ക് ബദലായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം വികസിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ട്രൂത്ത് ജിപിടി എന്നായിരിക്കും ഇതിനു പേരെന്നും അദ്ദേഹം പറഞ്ഞു.
പരമാവധി വസ്തുതകളോടു ചേര്‍ന്നു നില്‍ക്കുന്ന എഐ പ്ലാറ്റ്ഫോം ആയിരിക്കും ട്രൂത്ത് ജിപിടിയെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. വസ്തുതകളോടു ചേര്‍ന്നു നില്‍ക്കുന്നില്ലെങ്കില്‍ എഐ അപകടകാരിയാകുമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ വിമാന ഡിസൈനേക്കാള്‍ അപകടകരമായിരിക്കും അതെന്നും സംസ്‌കാരങ്ങളെത്തന്നെ നശിപ്പിക്കാന്‍ അതിനു ശേഷിയുണ്ടാവുമെന്ന് മസ്‌ക് അഭിമുഖത്തില്‍ പറഞ്ഞു. പ്രപഞ്ചത്തിന്റെ സ്വഭാവത്തെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ അത് ഉപകരിക്കും. ഒരു സ്വകാര്യ ന്യൂസിന്റെ അഭിമുഖപരിപാടിയിലാണ് ഇലോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here