കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ ഇൻസ്റ്റഗ്രാമിനെക്കാൾ മികച്ചത് എക്സെന്ന് ഇലോൺ മസ്‌ക്. രണ്ട് ഫോട്ടോകളോടൊപ്പം പങ്കുവച്ച കുറിപ്പിലാണ് മസ്കിന്റെ അവകാശവാദം. കുട്ടികളെ ചൂഷണം ചെയ്യുന്നതിനുള്ള മികച്ച സുരക്ഷ എക്‌സിലുണ്ടെന്നും നിങ്ങളുടെ കുടുംബ ചിത്രങ്ങൾ ധൈര്യമായി പോസ്റ്റ് ചെയ്തോളൂ എന്നുമാണ് എക്സ് പോസ്റ്റ് ചെയ്തത്.
14 മില്യൺ ആളുകളാണ് മസ്കിന്റെ പോസ്റ്റ് കണ്ടത്. സോഷ്യൽ മീഡിയ ഒന്നാകെ ആ പോസ്റ്റ് ഏറ്റെടുക്കുകയും അതിന്മേൽ ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. യു.എസ് സെനറ്റിന്റെ ജുഡീഷ്യറി കമിറ്റി പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ മെറ്റ, എക്സ്, ടിക് ടോക് എന്നിവയിൽ കുട്ടികളുടെയും കൗമാരക്കാരുടയും സുരക്ഷയുടെ കാര്യത്തിൽ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്കിന്റെ പോസ്റ്റ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here