മില്‍ട്ടണ്‍ കൊടുങ്കാറ്റ്; ഫ്ലോറിഡയില്‍ മൊബൈല്‍ കണക്റ്റിവിറ്റി എത്തിക്കുവാൻ ഇലോൺ മസ്ക്

elon musk

ഫ്ലോറിഡയില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ വഴി മൊബൈല്‍ കണക്റ്റിവിറ്റി എത്തിക്കുവാൻ ഇലോൺ മസ്കിന്റെ സ്പേസ് എക്‌സ്. ഫ്ലോറിഡയിലും സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹങ്ങള്‍ വഴി ഡയറക്ട്-ടു-സെല്‍ സാറ്റ്‌ലൈറ്റ് കണക്ഷന്‍ നല്‍കാന്‍ അടിയന്തര അനുമതി നല്‍കി. യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ആണ് അനുമതി നൽകിയത്. കാറ്റഗറി-5 മില്‍ട്ടണ്‍ കൊടുങ്കാറ്റ് വീശാനിരിക്കുന്ന സാഹചര്യത്തിലാണ് ഫ്ലോറിഡയില്‍ മൊബൈല്‍ കണക്റ്റിവിറ്റി എത്തിക്കുവാൻ മസ്കിന്റെ തീരുമാനം.

ALSO READ: പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

ഹെലെന്‍ ചുഴലിക്കാറ്റിൽ നോര്‍ത്ത് കരൊലിനയിലെ 74 ശതമാനം മൊബൈല്‍ ടവറുകളും തകരാറിലായ സാഹചര്യത്തിൽ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വഴി മസ്‌കിന്‍റെ സ്പേസ് എക്‌സ് എത്തിച്ച മൊബൈല്‍ കണക്റ്റിവിറ്റി പ്രവര്‍ത്തനക്ഷമമാണ്. ഡയറക്ട്-ടു-സെല്‍ സേവനം എത്തിക്കാന്‍ സ്പേസ് എക്‌സിന് യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ അനുമതി നല്‍കുകയായിരുന്നു. ടി-മൊബൈലുമായി സഹകരിച്ചാണ് നോര്‍ത്ത് കരൊലിനയിലും സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ സേവനങ്ങള്‍ നല്‍കുന്നത്. ഏതെങ്കിലുമൊരു സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുമായി ടി-മൊബൈല്‍ കണക്റ്റ് ചെയ്‌താല്‍ എസ്എംഎസുകളും അടിയന്തര സന്ദേശങ്ങളും ലഭിക്കുന്ന തരത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News