സ്വന്തമായി സർവകലാശാല ആരംഭിക്കാൻ ഇലോൺ മസ്ക്

സ്വന്തമായി സർവകലാശാല ആരംഭിക്കാൻ തയാറെടുത്ത് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്. ടെക്സസിലെ ഓസ്റ്റിനിലാണ് സ്വന്തമായി സർവകലാശാല ആരംഭിക്കാൻ മസ്ക് തയാറെടുക്കുന്നത്. ശാസ്ത്രം എഞ്ചിനീയറിങ്, ടെക്‌നോളജി, കണക്ക് എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള നൂതന വിദ്യാഭ്യാസ പദ്ധതികൾ ലക്ഷ്യമിട്ടുകൊണ്ടാണ് മസ്ക് സർവകലാശാല ആരംഭിക്കുക. യുഎസ് കോളേജ് ബിരുദധാരികളുടെ കഴിവിൽ കാര്യമായ അധഃപതനം ഉണ്ടായി എന്ന് മസ്ക് എക്സിലൂടെ വിമർശനം ഉന്നയിച്ചിരുന്നു.

ALSO READ: ഇന്‍സ്റ്റഗ്രാമിന് പുതിയ അപ്ഡേറ്റ് ;ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാം

തുടക്കത്തിൽ 50 വിദ്യാർത്ഥികൾക്കായിരിക്കും സർവകലാശാലയിൽ പ്രവേശനം നൽകുക. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് അടക്കം നിരവധി ആനുകൂല്യങ്ങൾ നൽകാനും പദ്ധതിയുണ്ട്. സ്‌കൂൾ വിദ്യാഭ്യാസത്തിൽ തുടങ്ങി ഉന്നത വിദ്യാഭ്യാസം നൽകുന്ന സർവകലാശാലയായി മാറ്റാനുമാണ് ശ്രമിക്കുന്നത്

2014 ൽ തന്റെ മക്കൾക്കും കമ്പനി ജീവനക്കാരുടെ മക്കൾക്കും പഠിക്കുന്നതിനായി ആഡ് ആസ്ട്ര എന്ന ചെറിയ സ്വകാര്യ സ്‌കൂൾ മസ്ക് ആരംഭിച്ചിരുന്നു. ഇവിടെ ​ഗ്രേഡുകൾക്ക് പകരം കുട്ടികളുടെ അഭിരുചികൾക്കും കഴിവിലുമാണ് പ്രാധാന്യം നൽകുന്നത്.

ALSO READ: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ സൈബർ ഭീഷണി; അന്വേഷണം ആരംഭിച്ച് ഡിജിപിയുടെ സ്പെഷ്യൽ ടീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here