ജാഗ്വാറിൻ്റെ ലോഗോ മാറ്റത്തിനെ പരിഹസിച്ച് ഇലോൺ മസ്ക്. നിങ്ങൾ കാർ വിൽക്കുന്നുണ്ടോ എന്നാണ് ജാഗ്വറിൻ്റെ ലോഗോ മാറ്റത്തിൽ മസ്കിന്റെ ട്വീറ്റ്.എന്നാൽ ഡിസംബർ രണ്ടിന് മിയാമിയിലേക്ക് വരു കാണിച്ചു തരാം എന്നാണ് ജാഗ്വാർ മസ്കിന് തിരിച്ച് നൽകിയ മറുപടി.
ഇലക്‌ട്രിക് ലക്ഷ്വറി മാർക്ക് എന്നതിലേക്കുള്ള മാറ്റത്തിനായി ജാഗ്വർ നാല് പുതിയ ചിഹ്നങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഒരു പുതുക്കിയ ബ്രാൻഡ് ഐഡൻ്റിറ്റി എന്ന നിലയിലാണ് ജാഗ്വാർ ഇത് അവതരിപ്പിച്ചിരുന്നു. 2026 മുതൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രമായി നിർമ്മിക്കാനുള്ള ഒരുക്കത്തിൻ്റെ ഭാഗമായിട്ടാണ് ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. അതേസമയം ഈ വർഷം ജൂലൈയിൽ വില്പന ഇടിവിനെ തുടർന്ന് ജാഗ്വർ തങ്ങളുടെ ലക്ഷ്വറി ഇലക്ട്രിക് കാറുകളിൽ ഒന്നായ ഐ-പേസിനെ നിർത്തലാക്കിയിരുന്നു.
Copy nothing. #Jaguar pic.twitter.com/BfVhc3l09B
— Jaguar (@Jaguar) November 19, 2024
also read: കാർ ലോൺ ബാധ്യതയാകുന്നുവോ? ഇതാ ചില നിർദേശങ്ങൾ, നേടാം നിരവധി നേട്ടങ്ങൾ
കൂപ്പെ ശൈലിയിലുള്ള എസ്‌യുവിക്ക് ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നു ജാഗ്വർ ഐ-പേസ്. ഒറ്റ ചാർജിൽ ഏകദേശം 470 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 90 kWh ബാറ്ററി പായ്ക്കാണ് ജാഗ്വർ ഐ-പേസ് ഇലക്ട്രിക് എസ്‌യുവിയുടെ എൻജിൻ. 100 കിലോവാട്ട് റാപ്പിഡ് ചാർജർ ഉപയോഗിച്ചാൽ വെറും 45 മിനിറ്റിനുള്ളിൽ മോഡലിന് 80 ശതമാനം വരെ വാഹനംചാർജ് ചെയ്യാനാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here