എന്ത് ജോലി വേണമെങ്കിലും ചെയ്യും; താരമായി ടെസ്‌ലയുടെ ‘ഒപ്റ്റിമസ്’

‘വീ റോബോട്ട്’ ഇവന്‍റില്‍ പുത്തന്‍ നിര ഹ്യൂമനോയിഡുകളെ അവതരിപ്പിച്ച് ടെസ്‌ല. ‘ഒപ്റ്റിമസ്’ എന്ന് പേരിട്ട ഈ റോബോട്ടുകളെ മനുഷ്യനെ പോലെ ഏറെ ദൈനംദിന ജോലികള്‍ ചെയ്യാനാകുന്ന തരത്തിലുള്ള ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്ന് മസ്‌ക് വിശേഷിപ്പിച്ചത്.

നടക്കാനും വീട്ടില്‍ വരുന്ന പാഴ്‌സലുകള്‍ സ്വീകരിക്കാനും അടുക്കള ജോലികള്‍ ചെയ്യാനുമെല്ലാം കഴിയുന്ന തരത്തിലുള്ളതാണ് ടെസ്‌ലയുടെ ഈ ഒപ്റ്റിമസ്. ‘ഒപ്റ്റിമസ് നിങ്ങള്‍ക്കൊപ്പം നടക്കും, എന്ത് ജോലി വേണമെങ്കിലും ചെയ്യും’ എന്നാണ് മസ്‌ക് പറഞ്ഞത്. ഭക്ഷണം വിളമ്പാനാകുന്നതും ആളുകളെ സ്വീകരിക്കുന്നതും എല്ലാം ഇവർ ചെയ്യും.

ALSO READ: ചാറ്റുകൾ ഇനി കൂടുതൽ കളറാകും; തീമിൽ വമ്പൻ മാറ്റങ്ങൾ കൊണ്ടുവരാൻ വാട്ട്സ്ആപ്പ്

20,000 മുതല്‍ 30,000 ഡോളര്‍ വരെയാകും ഒപ്റ്റിമസ് റോബോട്ടിന്‍റെ വില എന്നാണ് റിപ്പോര്‍ട്ട്.  2024ന്‍റെ അവസാനത്തോടെ ഒപ്റ്റിമസ് വിപണിയിലെത്തുമെന്ന് മസ്‌ക് മുമ്പ് വ്യക്തമാക്കിയിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News