അമേരിക്കൻ പ്രസിഡന്റ് കസേരയിലേക്ക് എത്തും മുൻപേ ഡോണൾഡ് ട്രംപ് തന്റെ തുറുപ്പുചീട്ടുകൾ ഓരോന്നായി പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. വിശ്വസ്തരെ പരമാവധി ഒപ്പം നിർത്തുക എന്നതായിരുന്നു ട്രംപിന്റെ തന്ത്രം. ഇതിൽ ആദ്യം നറുക്ക് വീണ വ്യക്തിയെന്ന നിലയ്ക്ക് അടുത്തിടെ രാഷ്ട്രീയത്തിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ട വ്യക്തിയായിരുന്നു ടെസ്ല സിഇഓയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി’ (DOGE) എന്ന ഏജൻസിയുടെ തലപ്പത്തേക്ക് എന്ന നിർണ്ണായക സ്ഥാനത്തേക്ക് മസ്കിനെ ട്രംപ് നിർദേശിച്ചത് വലിയ ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പിന്റെ പ്രചാരം ഘട്ടത്തിൽ അടക്കം ട്രംപിനെ വലിയ രീതിയിൽ പിന്തുണച്ച വ്യക്തിയായിരുന്നു മസ്‌ക്. പലപ്പോഴും മാസ്കിന്റെ നിഴലായി മാറിയെന്ന പരാമർശം അടക്കം സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഈ പരാമർശത്തിന് അല്പം കൂടി ആക്കം കൂട്ടുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
ALSO READ; സിറിയയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണം; മാർപ്പാപ്പ
ട്രംപിന്റെ ഉടമസ്ഥതയിലുള്ള മരലാഗോ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള ആഡംബര ബംഗ്ലാവ് സ്വന്തമാക്കാന്‍ ഇലോണ്‍ മസ്‌ക് തയ്യാറെടുക്കുന്നുവെന്നാണ് വിവരം.ട്രംപിന്റെ മരലാഗോ റിസോര്‍ട്ട് മസ്‌കിന്റെ ഇഷ്ട കേന്ദ്രമാണ്. നിരവധി തവണ അദ്ദേഹം ഇവിടെ സമയം ചിലവഴിക്കാനായി ഇടകിന് മുൻപ് എത്തിയിട്ടുണ്ട്.
25 നിലയിലുള്ള ഈ ബംഗ്ളാവിന് 848.03 കോടി രൂപയാണ് വില വരുന്നത്.19,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ കോട്ടൺ ബംഗ്ളാവിൽ സ്പാ, ഫിറ്റ്‌നസ് സെന്‍ഡര്‍, പൂള്‍ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങൾ ഉണ്ട്.
സർപ്രൈസുകളുടെ രാജാവിന് മസ്‌ക്. പലപ്പോഴും നിർണ്ണായകമായ പല തീരുമാനങ്ങളും സ്വീകരിച്ച് കഴിഞ്ഞാകും മസ്‌ക് അക്കാര്യങ്ങളുമായി പങ്കുവെക്കുക. അതുകൊണ്ട് തന്നെ ബംഗ്ലാവ് വാങ്ങിയാൽ അതിന്റെ വിശേഷം മസ്‌ക് തന്റെ ഫോളോവെഴ്സിനെ അറിയിക്കും എന്നതിൽ യാതൊരു സംശയവുമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here